
കണ്ണില്‍ കണ്ട കണ്ണട കഥകളുമായി സമയം നഷ്ടപ്പെടുന്നുണ്ടായിരിക്കാം പക്ഷെ എനിക്ക് പറയാതെ വയ്യ. വളരെ ഏറെ തയ്യാറെടുപ്പുകളോടെ ഞങ്ങള്‍ - എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഞാനും എന്റെ രേഖയും മക്കള്‍ അരുന്ധതിയും വസുന്ധരയും മാത്രം. കോഴിക്കോട്ടെ താമസത്തിനിടയില്‍ വയനാട്ടിലേക്ക് ഒരു യാത്ര പോയി. നഗരത്തിന്റെ ഉപരിപ്ലവതകള്‍ താരതമ്യേന കുറവുമാത്രം തീണ്ടിയ കോഴിക്കോട് തന്നെ ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. നഗര ഹൃദയത്തില്‍ പോലുമുള്ള സ്വാഭാവിക മരങ്ങള്‍ പോലെ; സിവില്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ഇടവും അതിനുമപ്പുറമുള്ള മലാപരമ്പും സംരക്ഷിക്കുന്ന വന്മരങ്ങള്‍ പോലെ. വയനാട്ടിലേക്കുള്ള പാതകള്‍ അസ്വാഭിക നിമ്നോന്നതങ്ങള്‍ സംരക്ഷിക്കുന്നവയായതിനാല്‍ കൌതുകകരമായിരുന്നു ആ യാത്ര. എന്റെ കൂടെയുണ്ടായിരുന്ന ആറ് പെണ്‍കണ്കളിലും നിറഞ്ഞു കവിയുന്ന അത്ഭുതങ്ങളും ആഹ്ലാദങ്ങളും കാണേണ്ടത് തന്നെ യായിരുന്നു.
കെ എസ് ആര്‍ ടീ സീ ബസ്സുകളില്‍ പോലും യാത്ര ചെയ്യാന്‍ പറ്റിയ വഴികള്‍- സുറുമയെഴുതിയ പോലെ കറു കറുത്ത എസ പി ലൈനുകള്‍ ... ചെരുകുന്നുകളെയും താഴ്വാരങ്ങളെയും മൃദുവായി സ്പര്‍ശിച്ചു നീണ്ടു കിടന്നു. ഗിയര്‍ ഷിഫ്റ്റ് ചെയ്യാന്‍ നിര്ബ്ബന്ധിക്കാത്ത വഴിയായതിനാല്‍ ഡ്രൈവന്മാരെ മോഹിപ്പിക്കുന്ന തും ആയാസരഹിതമായി ഓടിക്കാന്‍ സഹായിക്കുന്നതുമായ ദീര്ഘ യാത്ര. ചുരം കയറുമ്പോള്‍ കോഴിക്കോടിന്റെ പച്ചപ്പരപ്പുകളിലൂടെ ഒരു വിഹഗവീക്ഷണം നടത്താം. സ്വാഭാവിക പച്ചപ്പുകള്‍/ നാട്ടുവല്ര്ത്തിയവ/തെങ്ങിന്‍ തോട്ടങ്ങള്‍/ ൬൬ കെ വി ലൈന്‍ പോയിടത്തെല്ലാം ഒരേ വീതിയില്‍ മരങ്ങള്‍ വെട്ടി മാറ്റിയതിനാല്‍ തലയിലെ കുറ്റിരോമം ഒരു നല്ല ഷേവിംഗ് സെട്ട് കൊണ്ട് വടിച്ചു കീരിയപോലെ.... ആവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ശടിച്ച ഏതോ ഒരു വലിയ പ്ലാന്റര്‍ നട്ട വന്മരങ്ങള്‍ കണ്ടുകൊണ്ട് , മേഘപാളികളെ ഉമ്മവേച്ച്കൊണ്ടുള്ള യാത്ര, ഫയലുകളുടെ, കടങ്ങളുടെ,, മറ്റന്നാള്‍ മതിയോ എന്നാ ചോദ്യങ്ങളില്ലാത്ത യാത്ര.......... ഒരു പക്ഷെ രസംകൊല്ലിയായിട്ടുണ്ടാവുക ആയിടയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണില്‍ വരുന്ന വിളികള്‍ മാത്രം.... അരിമണിയൊട്ടു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാന്‍ മോഹമെന്ന് ചിലര്‍;; അസൂയ തോന്നുന്നെന്നു ചിലര്‍.... ഒരേ മൊബൈലില്‍ തന്നെ അവരോടെല്ലാം മറുപടി പറഞ്ഞു കൊണ്ടും,, ചില നേരങ്ങളില്‍ റിംഗ് ടോണിനെ തടസ്സമില്ലാതെ മൂളാന്‍ അനുവദിച്ച്ചുകൊണ്ടും.......
കോഴിക്കോട് നിന്നും വയനാട് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ