|
|
ആകാശം ...
ഭൌമഗര്ത്തങ്ങളില്‍ ,
ശവക്കുഴികളില്‍ നിന്ന് പോലും
തുടങ്ങുന്നു ചിലയിടങ്ങളില്‍ .
വാര്‍ധക്യം ..
മരണം പോലെ ക്ലുപ്തത
വരിത്തുന്നതല്ലായ്കയാല്‍
ആകാശം പോലെ അതു വളര്‍ന്നു
പുലര്‍ന്നു ....
കുഞ്ഞായിരിക്കുമ്പോള്‍
അമ്പിളിയമ്മാവനേക്കാള്‍
കൌമാരത്തില്‍
നക്ഷത്രങ്ങളെക്കാള്‍
ഉയരെ ...
യൌവ്വനത്തില്‍
ബഹുനിലകെട്ടിട ച്ചുമ്പിയായും
മധ്യവയസ്സിന്റെ
മധ്യത്തില്‍
സഹമരങ്ങളുടെ
ഇലകളിലൂടോഴുകുന്ന
കാറ്റായും
വളര്‍ന്നു വളര്‍ന്നൊരു
പ്രായത്തില്‍ ഞാനെത്തിയെന്നു
കണ്ടെത്തിയതിങ്ങനെ :
വിരലിടകളില്‍,
മണല്‍ത്തരികളില്‍ ,
ജര മടികളില്‍ ,
ജലമിഴികളില്‍,
അടിമുടികളിലെല്ലാം
ആഴത്തിലറിവിന്റെ
മുറിവായും
മുരിവുണക്കും
മറവിയായും
വാര്ധക്യമെന്നെ
ഇത്രകാലവും
പുണര്‍ന്നിരുന്നു.
ഭൂമിക്കു മുകളിലെന്തിനെയും
തഴുകിത്തലോടി
അദൃശ്യനായിരിക്കും
ആകാശത്തിലെ
വെള്ള വെയില്‍ നാരുകള്‍ക്ക് നേരെ
നീ
കണ്‍ പുളിച്ചു
കണ്ണടച്ചു നോക്കി
കണ്ടതല്ലെന്റെ
വാര്ദ്ധക്ക്യം .

