2016 ഫെബ്രുവരി 4, വ്യാഴാഴ്‌ച

പുഴയിലെ പ്രണയക്കെടുതി


എന്റെ എത്രയും
പ്രിയപ്പെട്ട ഭാര്യേ,

പ്രണയം ഒരു വേള
ഭൌമമാം ഉരുള്‍പൊട്ടലാ ല്‍
കുത്തിയൊഴുകി നാടും നഗരവും
നാട്ടുനടപ്പും കാടും കൃഷിയുമെല്ലാം
കടപുഴക്കിയെറിഞ്ഞു
കടല്‍ പൂകിയ പ്രളയം തന്നെയാകുന്നു.
 











എത്ര ഒഴുകി
എത്ര സഹസ്രാബ്ദങ്ങ ള്‍

ഒഴുകും വഴികളി ല്‍ അപരിചിതമാം
കുണ്ടും കുഴികളും അവശേഷിപ്പിച്ചു
പുഴ പിന്നേയും പുതു പുത്തനായൊഴുകി!

ഇക്കരെയക്കരെ കരയിപ്പിച്ചൊഴുകിയും 
കരയെത്തിയില്ലൊരു കാലവും.
കണ്ണീര്‍കലര്‍ത്തി കടലുപ്പിച്ചതല്ലാതെ.
നനവോഴുക്കി കനവ് വറ്റിച്ചതല്ലാതെ.

എത്ര ചീഞ്ഞ ഫലങ്ങ ള്‍,
മറിഞ്ഞ വന്മരങ്ങ ള്‍,
കരിയില, വളങ്ങളേറ്റുവാങ്ങി!
അടര്‍ന്നു കൂര്‍ത്ത എത്ര കല്ലുക ള്‍
ഉരുളന്‍ വെള്ളാരമായീ,
വളച്ചുകെട്ടിയ എത്ര വേലിക ള്‍
പുഴ തിന്നു വിസ്മൃതിയായി!
എത്ര മനോവേദനക ള്‍
ഉടല്‍ വിഴുങ്ങി മാറ്റീ നദി.

കാലം തെറ്റി; ഓളം നോക്കി
ഒഴുകുവാന്‍ പാവം പുഴക്കെന്ത്!
പുഴ ഒഴുകി പിന്നേയും പുഴ വറ്റി.

മഴവില്ലലിഞ്ഞ നനവി ല്‍
മഴമുല്ല തളിര്‍ക്കാ ന്‍
ഞൊടിയിണയിലോടും പൊടിമീനുക ള്‍
കണംകാലിലൂരുമ്മാ ന്‍
തടംകെട്ടുമിടങ്ങളി ല്‍
കമലം പറിക്കാന്‍
ജലമര്‍മരങ്ങളി ല്‍  
സുരത കാവ്യം രചിക്കാന്‍
ഒഴുകിയോരു  പഴേപ്പുഴ
വറ്റി; പിന്നേയും ഒഴുകി.
  
കാലം തെറ്റി; ഓളം നോക്കി
ഒഴുകുവാന്‍ പാവം പുഴക്കെന്ത്!
പുഴ ഒഴുകി പിന്നേയും പുഴ വറ്റി.

അവിരാമമൊഴുക്കിയെത്തും        
ഉരുള്‍ ചുഴിയുടെ മലവെള്ളവൈഖരി
പഠിപ്പിച്ച ഉന്‍മത്ത യാത്ര.

ഇജ്ജന്‍മ പൊങ്ങുതടിയും
ഓളക്കൈകള്‍ സോദ്ദേശമല്ലാത്തൊരാ
ആലിംഗനം മുറുക്കിയോരു
പ്രണയമെന്ന പുഴയും
യാത്രാ പഥത്തി ല്‍  പങ്കിട്ടതെന്തൊ
അതാണെ ന്‍ പ്രണയം......

ഉപാധികളില്ലാതെ വിരല്‍ മീട്ടുക
പ്രിയേ!!!


അഭിപ്രായങ്ങളൊന്നുമില്ല: