കുറിപ്പ് 14
വിസര്‍ജന്‍ 3
മുകള്‍ നിലയിലെ ബാല്‍ക്കണി വീട്ടുടമ താമസിക്കുന്ന മുറികളില്‍ നിന്ന് മാത്രമേ കടക്കാന്‍ സാധിക്കുള്ളൂ. അവിടെ എന്നതിനാല്‍ വീടിന്റെ മുന്നില്‍ എത്തുന്നതും കാത്ത് സന്ദീപും കൂട്ടരും ടെറസ്സില്‍ നിന്നും താഴെ ഇറങ്ങി. പ്രദക്ഷിണം വീടിന്റെ മുന്നിലൂടെയാണ് ബാദല്‍ ബോസ് സരണി വഴി അജന്ത കോളനി ചുറ്റി വീണ്ടും മൈതാനത്ത് എത്തി സന്ത്രഗച്ചി റെയില്‍വെ സ്റെഷനിലെക്കുള്ള വഴിയില്‍ പ്രവേശിക്കുന്നത്. വീണ്ടും മൈതാനത്ത് എത്തുന്ന പ്രദക്ഷിനത്തോടോപ്പമാണ് അച്ചാച്ചനും പിങ്കുവിന്റെ പപ്പയും ചേരാന്‍ ആലോചിച്ചത്.
അനുനിമിഷം ആരവങ്ങള്‍ കൂടി ക്കൂടി വന്നു ആള്‍ക്കൂട്ടവും പൂജാരിമാരും ദുര്‍ഗാ പ്രതിമ നിര്‍മിച്ച ഷെഡ്ന് സമീപമെത്തിയപ്പോള്‍ ആരൊക്കെയോ ഓടി വന്നു വലിയ ഗേറ്റിനു പിന്നില്‍ നിന്നിരുന്ന അവരുടെ അടുത്തെത്തി പിന്കുവിന്റെ പപ്പയോടു എന്തോ പറഞ്ഞു. അപ്പോള്‍ അച്ചാച്ചനും പിന്കുവിന്റെ പപ്പയും ആ മറ്റുള്ളവരും ചേര്‍ന്ന് ഗെയിറ്റ് അടച്ചു. എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടികളും ഒന്ന് പിന്നിലേക്ക് മാറി വീടിനോട് ചേര്‍ന്ന് നിന്നു.
സന്ദീപിന്റെ വീട്ടു ഗേറ്റ് നില്‍ക്കുന്നത് ഒരു മുക്കിലാണ്. ഹൌറയില്‍ നിന്നും പുറപ്പെട്ടു കല്‍ക്കത്ത ഫെറിയിലെക്ക് ഇപ്പോഴത്തെ പ്രധാന വഴിയായ ബാദല്‍ ബോസ് സരണി ഇടത്തോട്ടു തിരിയുന്നത് സന്ദീപിന്റെ വീടിന്റെ മുന്നില്‍ വന്നാണ് . മുന്‍പ് അത് ഫെരിയിലെക്കുള്ള വഴിയായിരുന്നു. പിന്നീട് അടിയന്തിരാവസ്ഥക്കും നീണ്ട കോണ്‍ഗ്രസ് ഭരണത്തിനും ശേഷം വിദ്യാ സാഗര്‍ സേതു നിര്‍മ്മിക്കപ്പെട്ടു. …. ഹൂഗ്ലി നദിയുടെ രണ്ടാമത്തെ അത്ഭുത പാലം.
ഇപ്പോള്‍ അത് വിദ്യാ സാഗര്‍ പാലം വന്നതോടുകൂടി സുന്ദര്‍ ബനിലേക്ക്കും ബംഗാള്‍ കടലിലേക്കും പോകാവുന്ന റോഡ് ആയി മാറി. ബാദല്‍ ബോസ് റോഡും മൈതാനത്ത് നിന്നും വരുന്ന മണ് വഴിയും കൂട്ടി മുട്ടുന്ന ഇടത്ത് കൂടുതല്‍ പേര്‍ക്ക് ദുര്‍ഗാ പ്രതിമ കാണുവാന്‍ പാകത്തിന് ഗേറ്റിനു പുറം തിരിഞ്ഞു നില്ക്കുന്ന വിധത്തില്‍ ദുര്‍ഗാപ്രതിമ ഒരുക്കാനായിരുന്നു ഗേറ്റ് അടച്ചിടുന്നത്. അതോടെ ദുര്‍ഗാ പ്രതിമയുടെ പുറം ഭാഗം മാത്രമേ സന്ദീപിനും കൂട്ടരുക്കും കാണാന്‍ പറ്റിയുള്ളൂ. തിരക്ക് കാരണം പുറത്തേക്ക് കടക്കാനും പറ്റിയിരുന്നില്ല. പ്രദക്ഷിണം അവിടെ അധികം വൈകാതെ മുന്നോട്ടു നീങ്ങി.
ആരവങ്ങള്‍ നേരത്ത് നേരത്ത് വന്നതും പെട്ടെന്ന് തന്നെ വീണ്ടും ഡോലുകള്‍ വളരെ അടുത്ത് നിന്നും വീണ്ടും മുഴങ്ങി.. അത് തോട്ടികളുടെ ആഘോഷമായിരു ന്നു. . ഒരു ഫര്‍ലോങ്ങ് അകലം കാത്ത് കൊണ്ട് അവരും ആഘോഷങ്ങളില്‍ പങ്കെടുത്തു നടന്നു നീങ്ങി. പടക്കങ്ങളുടെ ശബ്ദവും വെടിമരുന്നിന്റെ ഗാന്ധവും നേര്‍ത്തു വന്നു.. എല്ലാ ആഘോഷങ്ങളും കഴിഞ്ഞു മാത്രമേ വലിയ ഗേറ്റ് മലര്‍ക്കെ തുറന്നുള്ളൂ. അഞ്ചു മണിയോടെ നേര്‍ത്ത തോതില്‍ ഡോലക്കുകളുടെയും മറ്റും ശബ്ദം കൂടി ക്കൂടി വന്നു. മൈതാനത്തിന്റെ അങ്ങേ തലക്കല്‍ പ്രദക്ഷിണം എത്തിയപ്പോള്‍ അച്ചാച്ചനും പിന്കുവിന്റെ അച്ഛനും മൈതാന ത്തേക്ക് നടന്നു .
ദുര്‍ഗാ പൂജ കഴിഞ്ഞു വിഗ്രഹം നിമഞ്ജനം ചെയ്യുന്ന നേരത്ത് വളരെ കുറച്ചു മല്ലന്മാര് മാത്രമാണ് വെള്ളത്തില്‍ ഇറങ്ങിയത്. ബാക്കി ഉള്ളവര്‍ കരയ്ക്ക് ദുര്‍ഗാ മാ യോട് കെഞ്ചി പ്രാര്തിച്ചും ഭജന്‍ പാടിയും യാത്ര പറഞ്ഞു . ആഴം തീരെ കുറഞ്ഞ ഭാഗത്ത് നിന്നും കുറച്ചു കൂടി അകലെ വിസര്‍ജനം ചെയ്താല്‍ ശരിക്കും മുങ്ങുമായിരുന്നു എന്നാല്‍ അന്തിമ അനുഷ്ടാനത്തിനായി പൂജാരിക്ക് നില്ക്കാന് പാകത്തിന് അവിടെ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്. സന്ത്രഗച്ചി റയില്‍വെ സ്കൂളിലേക്ക് പോകുമ്പോള്‍ ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ശ്രദ്ധിച്ചു നോക്കിയാല്‍ ആ ഭാഗത്തിന്റെ ഒരു വിദൂര ചിത്രം കാണാവുന്നതാണ്.
നന്നേ ഇരുട്ടി, അങ്ങിങ്ങ് തുറന്നു കിടന്ന ചില സ്ടാള്കളില്‍ അല്ലാതെ മൈതാനത്ത് പകല്‍ പോലുണ്ടായിരുന്ന വെളിച്ചം ഉണ്ടായിരുന്നില്ല. രാത്രി വൈകും വരെ കുട്ടികള്‍ ഗേറ്റിന് അരുകില്‍ ഒരുമിച്ചായിരുന്നു കളിച്ചു കൊണ്ടിരുന്നത്.
“സന്ദീപ് വന്നു കുളിച്ചേ നാളെ സ്കൂളില്‍ പോണ്ടതാ…”
ദുര്‍ഗാ പൂജയുടെ അവധി കഴിഞ്ഞിരിക്കുന്നു.
എല്ലാവര്ക്കും !
പിറ്റേന്ന് സ്കൂളിലേക്ക് റിക്ഷ കയറുമ്പോള്‍ മാത്രമാണ് പുര്‍ഗാ പ്രതിമയുടെ നിര്‍മാണവും അതിന്റെ ഭംഗിയും എല്ലാം വീണ്ടും തികട്ടി വന്നത്. പല കുട്ടികളും ദുര്‍ഗാ വിസര്‍ജന്‍ സമയത്ത് കൂടെ പ്രദക്ഷിണം വെച്ചിരുന്നു. അതിന്റെ മഹിമകള്‍ ചിലര്‍ പറഞ്ഞുകൊണ്ടിരുന്നു. പോകുന്ന വഴിയില്‍ നിന്നും നോക്കിയാല്‍ കാണാമെന്നു പറഞ്ഞത് അവരിലാരോ ആണ്. അതുകൊണ്ട് തന്നെ സന്ദീപ് വഴിനീളെ വലതു വശത്തുള്ള എല്ലാ അനക്ക ങ്ങളും ശ്രദ്ധയോടെ നിരീക്ഷിച്ചു. അതിനിടയില്‍ ഒരു മറയില്‍ ഒതുക്കി നിര്‍ത്തിയിരുന്ന തോട്ടികളുടെ കുറെ വണ്ടികളും ഉണ്ടായിരുന്നു. എല്ലാ മാലിന്യങ്ങളും കൊണ്ടു വന്നു വണ്ടി കഴുകി വിശ്രമിക്കുന്നത് ഈ പ്രദേശത്തെ ഇല്ലി കാടുകള്‍ക്കുള്ളിലെ ചെറിയ കുടിലുകളിലാണ്. പിന്നെയും മുന്നോട്ടു പോയിട്ടാണ് എരുമകളെ വളര്‍ത്തുന്ന ഫാം. പിന്നെയും കുറച്ചു കൂടി മുന്നോട്ട് പോകുമ്പോള്‍ ഒരു ഇറക്കമുണ്ട് . അവിടെ നിന്നും നോക്കിയാലാണ് വിസര്‍ജനസ്ഥലം കാണാനാവുക.
റിക്ഷയുടെ ഉയരത്തില്‍ നിന്നും അയാള്‍ ആ ഭാഗത്തേക്ക് നോക്കിയപ്പോള്‍ ദുര്‍ഗയുടെ ഒരു കൈ മാത്രം എന്നെ മാടി വിളിക്കുന്ന പോലെതോന്നിയിരുന്നു. പനിപിടിച്ച ഇത്രയും നാള് കണ്ടില്ലല്ലോ എന്ന് പറയും പോലെ. സ്കൂളില്‍ നിന്നും തിരിച്ചു വന്നപ്പോഴേക്കും ആ കൈ മുളംകുറ്റികള്‍ അവശേഷിപ്പിച്ചു കൊണ്ട് വെള്ളത്തിലേക്ക് തന്നെ ഊര്‍ന്നു വീണിരുന്നു.