2024 ഫെബ്രുവരി 26, തിങ്കളാഴ്‌ച

Santhragachi 14 വിസര്‍ജന്‍ 3

 

കുറിപ്പ് 14

വിസര്‍ജന്‍ 3

 മുകള്‍ നിലയിലെ ബാല്‍ക്കണി വീട്ടുടമ താമസിക്കുന്ന മുറികളില്‍ നിന്ന് മാത്രമേ കടക്കാന്‍ സാധിക്കുള്ളൂ. അവിടെ  എന്നതിനാല്‍ വീടിന്റെ മുന്നില്‍ എത്തുന്നതും കാത്ത് സന്ദീപും കൂട്ടരും  ടെറസ്സില്‍ നിന്നും താഴെ ഇറങ്ങി. പ്രദക്ഷിണം വീടിന്റെ മുന്നിലൂടെയാണ് ബാദല്‍ ബോസ് സരണി വഴി  അജന്ത കോളനി ചുറ്റി  വീണ്ടും മൈതാനത്ത് എത്തി സന്ത്രഗച്ചി റെയില്‍വെ സ്റെഷനിലെക്കുള്ള വഴിയില്‍ പ്രവേശിക്കുന്നത്. വീണ്ടും മൈതാനത്ത് എത്തുന്ന പ്രദക്ഷിനത്തോടോപ്പമാണ് അച്ചാച്ചനും പിങ്കുവിന്റെ പപ്പയും ചേരാന്‍ ആലോചിച്ചത്. 


അനുനിമിഷം ആരവങ്ങള്‍ കൂടി ക്കൂടി വന്നു ആള്‍ക്കൂട്ടവും  പൂജാരിമാരും ദുര്‍ഗാ പ്രതിമ നിര്‍മിച്ച ഷെഡ്‌ന് സമീപമെത്തിയപ്പോള്‍ ആരൊക്കെയോ ഓടി വന്നു വലിയ ഗേറ്റിനു പിന്നില്‍ നിന്നിരുന്ന അവരുടെ അടുത്തെത്തി പിന്കുവിന്റെ പപ്പയോടു എന്തോ പറഞ്ഞു. അപ്പോള്‍ അച്ചാച്ചനും പിന്കുവിന്റെ പപ്പയും ആ മറ്റുള്ളവരും ചേര്‍ന്ന് ഗെയിറ്റ് അടച്ചു. എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടികളും ഒന്ന് പിന്നിലേക്ക് മാറി വീടിനോട് ചേര്‍ന്ന് നിന്നു. 


സന്ദീപിന്റെ വീട്ടു ഗേറ്റ് നില്‍ക്കുന്നത്  ഒരു മുക്കിലാണ്. ഹൌറയില്‍ നിന്നും പുറപ്പെട്ടു കല്‍ക്കത്ത ഫെറിയിലെക്ക്  ഇപ്പോഴത്തെ പ്രധാന വഴിയായ  ബാദല്‍ ബോസ് സരണി  ഇടത്തോട്ടു തിരിയുന്നത്  സന്ദീപിന്റെ വീടിന്റെ മുന്നില്‍ വന്നാണ് .  മുന്പ് അത് ഫെരിയിലെക്കുള്ള വഴിയായിരുന്നു. പിന്നീട് അടിയന്തിരാവസ്ഥക്കും നീണ്ട കോണ്‍ഗ്രസ് ഭരണത്തിനും  ശേഷം വിദ്യാ സാഗര്‍ സേതു നിര്‍മ്മിക്കപ്പെട്ടു. …. ഹൂഗ്ലി നദിയുടെ രണ്ടാമത്തെ അത്ഭുത പാലം. 

ഇപ്പോള്‍ അത് വിദ്യാ സാഗര്‍ പാലം വന്നതോടുകൂടി സുന്ദര്‍ ബനിലേക്ക്കും ബംഗാള്‍ കടലിലേക്കും  പോകാവുന്ന റോഡ്‌ ആയി മാറി.  ബാദല്‍ ബോസ് റോഡും മൈതാനത്ത് നിന്നും വരുന്ന മണ്‍ വഴിയും കൂട്ടി മുട്ടുന്ന ഇടത്ത് കൂടുതല്‍ പേര്‍ക്ക്  ദുര്‍ഗാ പ്രതിമ  കാണുവാന്‍ പാകത്തിന് ഗേറ്റിനു പുറം തിരിഞ്ഞു നില്‍ക്കുന്ന വിധത്തില്‍ ദുര്‍ഗാപ്രതിമ ഒരുക്കാനായിരുന്നു ഗേറ്റ് അടച്ചിടുന്നത്. അതോടെ ദുര്‍ഗാ പ്രതിമയുടെ പുറം ഭാഗം മാത്രമേ സന്ദീപിനും കൂട്ടരുക്കും കാണാന്‍ പറ്റിയുള്ളൂ. തിരക്ക് കാരണം പുറത്തേക്ക് കടക്കാനും പറ്റിയിരുന്നില്ല.  പ്രദക്ഷിണം അവിടെ അധികം  വൈകാതെ  മുന്നോട്ടു നീങ്ങി. 


ആരവങ്ങള്‍ നേരത്ത് നേരത്ത് വന്നതും പെട്ടെന്ന് തന്നെ വീണ്ടും ഡോലുകള്‍ വളരെ അടുത്ത് നിന്നും വീണ്ടും മുഴങ്ങി.. അത് തോട്ടികളുടെ ആഘോഷമായിരു ന്നു. . ഒരു ഫര്‍ലോങ്ങ്‌ അകലം കാത്ത് കൊണ്ട് അവരും ആഘോഷങ്ങളില്‍ പങ്കെടുത്തു നടന്നു നീങ്ങി. പടക്കങ്ങളുടെ ശബ്ദവും വെടിമരുന്നിന്റെ ഗാന്ധവും നേര്‍ത്തു  വന്നു.. എല്ലാ ആഘോഷങ്ങളും കഴിഞ്ഞു മാത്രമേ വലിയ ഗേറ്റ് മലര്‍ക്കെ തുറന്നുള്ളൂ.  അഞ്ചു മണിയോടെ നേര്‍ത്ത തോതില്‍ ഡോലക്കുകളുടെയും മറ്റും ശബ്ദം കൂടി ക്കൂടി വന്നു. മൈതാനത്തിന്‍റെ അങ്ങേ തലക്കല്‍ പ്രദക്ഷിണം എത്തിയപ്പോള്‍ അച്ചാച്ചനും പിന്കുവിന്റെ അച്ഛനും മൈതാന ത്തേക്ക്  നടന്നു . 


ദുര്‍ഗാ പൂജ കഴിഞ്ഞു വിഗ്രഹം നിമഞ്ജനം ചെയ്യുന്ന നേരത്ത് വളരെ കുറച്ചു മല്ലന്മാര്‍ മാത്രമാണ് വെള്ളത്തില്‍ ഇറങ്ങിയത്. ബാക്കി ഉള്ളവര്‍ കരയ്ക്ക് ദുര്‍ഗാ മാ യോട് കെഞ്ചി പ്രാര്തിച്ചും  ഭജന്‍ പാടിയും യാത്ര പറഞ്ഞു . ആഴം തീരെ കുറഞ്ഞ ഭാഗത്ത് നിന്നും കുറച്ചു കൂടി അകലെ വിസര്‍ജനം ചെയ്താല്‍ ശരിക്കും മുങ്ങുമായിരുന്നു എന്നാല്‍ അന്തിമ അനുഷ്ടാനത്തിനായി പൂജാരിക്ക് നില്‍ക്കാന്‍ പാകത്തിന് അവിടെ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്. സന്ത്രഗച്ചി റയില്‍വെ സ്കൂളിലേക്ക് പോകുമ്പോള്‍ ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ശ്രദ്ധിച്ചു നോക്കിയാല്‍ ആ ഭാഗത്തിന്റെ ഒരു വിദൂര ചിത്രം കാണാവുന്നതാണ്. 


നന്നേ ഇരുട്ടി, അങ്ങിങ്ങ് തുറന്നു കിടന്ന ചില സ്ടാള്കളില്‍ അല്ലാതെ മൈതാനത്ത്  പകല്‍ പോലുണ്ടായിരുന്ന  വെളിച്ചം ഉണ്ടായിരുന്നില്ല. രാത്രി വൈകും വരെ കുട്ടികള്‍ ഗേറ്റിന് അരുകില്‍ ഒരുമിച്ചായിരുന്നു കളിച്ചു കൊണ്ടിരുന്നത്. 

“സന്ദീപ്‌ വന്നു കുളിച്ചേ നാളെ സ്കൂളില്‍ പോണ്ടതാ…”

ദുര്‍ഗാ പൂജയുടെ അവധി കഴിഞ്ഞിരിക്കുന്നു. 

എല്ലാവര്‍ക്കും !

പിറ്റേന്ന് സ്കൂളിലേക്ക് റിക്ഷ കയറുമ്പോള്‍ മാത്രമാണ് പുര്‍ഗാ പ്രതിമയുടെ നിര്‍മാണവും അതിന്റെ ഭംഗിയും എല്ലാം വീണ്ടും തികട്ടി വന്നത്. പല കുട്ടികളും ദുര്‍ഗാ വിസര്‍ജന്‍ സമയത്ത് കൂടെ പ്രദക്ഷിണം വെച്ചിരുന്നു. അതിന്റെ മഹിമകള്‍ ചിലര്‍ പറഞ്ഞുകൊണ്ടിരുന്നു. പോകുന്ന വഴിയില്‍ നിന്നും നോക്കിയാല്‍ കാണാമെന്നു പറഞ്ഞത് അവരിലാരോ ആണ്. അതുകൊണ്ട് തന്നെ സന്ദീപ്‌ വഴിനീളെ വലതു വശത്തുള്ള  എല്ലാ അനക്ക ങ്ങളും ശ്രദ്ധയോടെ നിരീക്ഷിച്ചു. അതിനിടയില്‍ ഒരു മറയില്‍ ഒതുക്കി നിര്‍ത്തിയിരുന്ന തോട്ടികളുടെ കുറെ വണ്ടികളും ഉണ്ടായിരുന്നു. എല്ലാ മാലിന്യങ്ങളും കൊണ്ടു വന്നു വണ്ടി കഴുകി വിശ്രമിക്കുന്നത് ഈ പ്രദേശത്തെ ഇല്ലി കാടുകള്‍ക്കുള്ളിലെ ചെറിയ കുടിലുകളിലാണ്. പിന്നെയും മുന്നോട്ടു പോയിട്ടാണ് എരുമകളെ വളര്‍ത്തുന്ന ഫാം. പിന്നെയും കുറച്ചു കൂടി മുന്നോട്ട് പോകുമ്പോള്‍ ഒരു ഇറക്കമുണ്ട് . അവിടെ നിന്നും നോക്കിയാലാണ് വിസര്‍ജനസ്ഥലം കാണാനാവുക. 

റിക്ഷയുടെ ഉയരത്തില്‍ നിന്നും അയാള്‍ ആ ഭാഗത്തേക്ക് നോക്കിയപ്പോള്‍ ദുര്‍ഗയുടെ ഒരു കൈ മാത്രം എന്നെ മാടി വിളിക്കുന്ന പോലെതോന്നിയിരുന്നു. പനിപിടിച്ച ഇത്രയും നാള്‍ കണ്ടില്ലല്ലോ എന്ന് പറയും പോലെ.  സ്കൂളില്‍ നിന്നും തിരിച്ചു വന്നപ്പോഴേക്കും ആ കൈ മുളംകുറ്റികള്‍  അവശേഷിപ്പിച്ചു കൊണ്ട് വെള്ളത്തിലേക്ക് തന്നെ ഊര്‍ന്നു വീണിരുന്നു.

Santhragachi 12 വിസര്‍ജന്‍ 1

 

കുറിപ്പ് 12

 വിസര്‍ജന്‍ 1

ചെറുതായി മാത്രമാണു വീണത് എന്നതു കൊണ്ട് ശരീരത്തില്‍  പരിക്കു കള്‍ പറ്റിയിരുന്നില്ല. മതിലിന്‍റെ ചതുര ദ്വാരത്തില്‍ നോക്കിയപ്പോള്‍ മണ്‍ ചട്ടിനിറയെ പിങ്കുവിന്‍റെ അമ്മയുടെ കരുതല്‍ കണ്ടു. വിശേഷ ദിവസങ്ങള്‍ ആയിരുന്നതുകൊണ്ടു വേറെയും കടലാസ്സ് പൊതികള്‍ ഉണ്ടായിരുന്നു..

അച്ചാച്ചന്‍ കരിയടുപ്പിനുള്ള  കല്‍ക്കരി കൊണ്ടുവരുന്ന ചാക്ക് ഗേറ്റിന്‍റെ ഭാഗത്തുനിന്നും വലിച്ചു കൊണ്ട് വരു ന്നുണ്ടായിരുന്നു. വലിച്ചു കൊണ്ടു പോന്ന വഴിയത്രയും കരിപ്പൊടികള്‍ തൂളിയിരുന്നു.  അമ്മൂമ്മ അകത്തു നിന്നും പ്രിയയുടെ അപ്പി കോരിയ  കടലാസ്സ് പൊതി കളയുവാന്‍ കക്കൂസിലേക്ക് ധൃതിയില്‍ കൊണ്ട്    പോകുന്നുണ്ടായി രുന്നു. അകത്തു ഒറ്റയ്ക്ക് കിടന്നു കരയുകയായിരുന്ന പ്രിയയുടെ അടുത്തേക്ക് സന്ദീപ് ഓടിയപ്പോള്‍ പിന്നാലേ രമാലുവും ലോക്കിയും വന്നു. പിങ്കു അവന്‍റെ  വീട്ടിലേക്ക് പോയി.    അവര്‍ രണ്ടു പേരും കുട്ടിയെ മാറി മാറി കളിപ്പിച്ചപ്പോള്‍  പതിയെ അവളുടെ കരച്ചില്‍ മാറി.  

സന്ദീപിന് ഒരു ഉണ്ണി ഉള്ളതു ഭാഗ്യമായി പോയി. ഇങ്ങനെയൊരു അനിയത്തി തനിക്കുണ്ടാ യിരുന്നെങ്കില്‍ നല്ല രസാവുമായിരുന്നു എന്നു ലൊക്കി പറഞ്ഞു. രാമാലുവിനെപ്പോലെ ഒരു ചേച്ചിയെ കിട്ടിയിരുന്നെങ്കില്‍ നല്ല രസാവുമാ യിരുന്നു എന്നു താനും വെളിപ്പെടുത്തി.

“മുജേ പസന്ദ് നഹിം?  യു വോന്‍റ് ലൈക് മീ!!!!!!!  ” ലോക്കി അദ്ഭുതപ്പെട്ടു

“ഹാങ് ... തുജെ മുജ്കോ ബഹുത് പ്യാര്‍ ഹെ” സന്ദീപ് പറഞ്ഞു.

“തു മുജേ ശാദി കരോഗി?”

“ഐസ കൈസാ?”

“മൈം ലദ്കി ഹൈ തോ ത്തൂ മുജേ ശാദി കരോഗി?”

“പൂച്കെ കല്‍ ബത്താദെങ്കെ” സന്ദീപ് പറഞ്ഞു. ലൊക്കിയേ വേദനിപ്പി ക്കാതെ ഇല്ല എന്നു പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍   അമ്മയോട് ചോദിച്ചിട്ട് നാളെ പറയാം എന്നു പറഞ്ഞ് ഒഴിഞ്ഞു.

അവനൊരിക്കല്‍ കൂടി സ്പഷ്ടമാക്കി –

“മൈം ലട്കി ഹൈ തോ  തൂ മുജേ ശാദി കരോഗി?”

“ഹാങ്” എന്നു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ്  വേഗം ഒഴിഞ്ഞു.

അപ്പോഴുണ്ട് രാമാലു അക്ക ചോദിക്കുന്നു....

“ഉണ്ണിയെ എനിക്കു തരുമോ?”

“ഇല്ല .... വേണമെങ്കില്‍ അക്ക ഞങ്ങളുടെ വീട്ടില്‍ നിന്നോ “

അന്ന് കുറെ കൂടി നേരം ചിലവഴിചിട്ടാണ് അവര്‍ അവിടെനിന്നും പോയത്…. ദുര്ഗാപൂജ യുടെ ആകര്‍ഷണീയത യും കൌതുകങ്ങളും പൊതുവില്‍ കുറഞ്ഞു കുറഞ്ഞു വന്നു.  പൂജയുടെ ശബ്ദഘോഷങ്ങള്‍ യാന്ത്രികമായ താളമായിക്കഴിഞ്ഞിരുന്നു. വല്ലാണ്ട് പൊടി ശല്യം ആയപ്പോള്‍ ജനലുകള്‍ തുറക്കുന്നത് തന്നെ വല്ലപ്പോഴുമായി. എങ്കിലും അച്ചാച്ചന്‍ മാത്രം ഇടയ്ക്ക് റിക്ഷാ മാമന്റെ കടയില്‍ സന്ദര്‍ശനത്തിനു പോയിരുന്നു. 

ഒരിക്കല്‍ ഒരു മല്‍മല്‍ മുണ്ട് വാങ്ങിയും വന്നു. ഡബിള്‍ മുണ്ടിനു ആവശ്യമുള്ളത്ര നീളവും ഇല്ല ഒറ്റ മുണ്ടിനു ആവശ്യമുള്ളതില്‍  കൂടുതല്‍ നീളമുണ്ട്. എങ്കില്‍ പിന്നെ പിന്കുവിന്റെ അച്ഛനെ പോലെ പൈജാമ അടിച്ചു തരാമെന്നു അമ്മൂമ്മ പറഞ്ഞു. മുണ്ട് പോലെ ഉടുത്തു നടക്കുകയും ചെയ്യാം മടക്കി കുത്തുകയും വേണ്ട, പെട്ടെന്ന്  മദ്രാസിയാനെന്നു മനസ്സിലാവുകയും ഇല്ല. 

മദ്രാസിയാണെന്ന് മനസ്സിലാക്കല്‍ കൊണ്ട് ഓഫീസില്‍ എന്തൊക്കെയോ ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ടെന്ന് അമ്മയില്‍ നിന്നും അമ്മൂമ്മയ്ക്ക് മനസ്സിലായിരുന്നു. എന്നാല്‍ ഉപാധികള്‍ ഇല്ലാതെ ഇടപെടുന്ന അച്ചാച്ചന് അങ്ങനെയൊരു വിവേചനം നേരിടാന്‍ ഒരുക്കമായിരുന്നില്ല....... ബങ്ഗ്ലയിലെത്തിയാല്‍ ബങ്ഗ്ല കുടിക്കണം എന്ന പക്ഷക്കാര നായിരുന്നു.  മാത്രമല്ല അച്ചാച്ചന്‍ ഇടപെടുന്നത് വല്ലാണ്ട്  അഭ്യസ്തവിദ്യരു മായിട്ടല്ലല്ലോ.. . അവര്‍ക്കെന്ത് ഉപാധികള്‍ ….

  എന്നാലും പൈജാമ ഒന്നും അച്ചാച്ചന് അംഗീകരിക്കുവാന്‍ പറ്റിയിരുന്നില്ല. ഒരു ജുബ്ബ പണ്ട് നാട്ടില്‍ നിന്നും വാങ്ങിക്കൊണ്ട് വന്നത് അച്ചാച്ചന്‍ ധരിച്ചു തുടങ്ങി... കൊതുകടി ഏല്‍ക്കാതിരിക്കാന്‍ ധരിക്കുന്നു എന്ന പോലെ ആദ്യം വീട്ടില്‍ ഇരിക്കുമ്പോഴും പിന്നീട് - വളരെ പെട്ടെന്ന് തന്നെ അത് ധരിച്ചുകൊണ്ട് പുറത്തേക്കും പോയി തുടങ്ങിയിരുന്നു.   അച്ചാച്ചന് അത് നന്നായി ചേരും എന്ന് അമ്മയും മേമ്മയും പറഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

അന്ന് രാത്രി തോട്ടിയെ കുറിച്ചായിരുന്നു സംശയങ്ങള്‍. അമ്മ തോട്ടിയുടെ കഥ എന്ന മലയാള നോവലിന്‍റെ കഥ പറഞ്ഞു കരയിപ്പിച്ചു ഉറക്കി.  സന്ദീപ്‌ അന്ന് രാത്രി മുഴുവനും തോട്ടികളില്‍ ഒരാളായി മസ്തി ഷ്ക്കത്തിന്റെ ഉറങ്ങാതെ അവശേഷിച്ച ഏതോ കോണില്‍ ജീവിച്ചു കൊണ്ടിരുന്നു. 

2024 ഫെബ്രുവരി 2, വെള്ളിയാഴ്‌ച

Santhragachi 11 ചാമ്പക്കകൾ, തോട്ടികള്‍

കഥ ഇതു വരെ______
കേരളത്തിലെ ഒരു ഗ്രാമത്തിലുള്ള രണ്ടു സഹോദരിമാര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ ഒരേ ജോലി കിട്ടി കല്‍ക്കത്തയില്‍ നിയമിതരായി. മൂത്തയാളുടെ ഭര്‍ത്താവും ഇവര്‍ രണ്ടു പേരും ആദ്യം കല്‍ക്കത്തയില്‍ എത്തി വാടക വീട്  കണ്ടെത്തി  മൂന്ന് മാസം തികയുമ്പോള്‍ മാത്രമാണ് ആറു മാസം പ്രായമായ പെണ്കുഞ്ഞിനെയും അഞ്ചു വയസ്സുകാരന്‍ സന്ദീപിനെയും കൊണ്ട് മുത്തശ്ശിയും മുത്തശ്ശനും കല്‍ക്കത്തയിലേക്ക് ചെന്നത്. പിന്നീട്  സന്ത്രഗച്ചിയിലെ  സ്കൂളില്‍ ചേര്‍ന്നു ആ ദേശവും ഭാഷയും അവിടത്തെ ദുര്‍ഗാ പൂജയും കണ്ടു, പൊടിയും മഞ്ഞും മൂലം സന്ദീപിന് പനി പിടിച്ചു, അതിനിടയില്‍ ലോക്കി, പിങ്കു എന്നീ കൊട്ടുകാരെ കിട്ടി ..... തുടര്‍ന്ന് വായിക്കുക. 
____________________________________________

കുറിപ്പ് 11


 ചാമ്പക്കകൾ, തോട്ടികള്‍



     വലിയ വെള്ലാരംകുന്നു പോലുള്ള ഒരു വലിയ മലയുടെ മൂല, പിക്കാസും കടപ്പാരയും കൊണ്ട് മുഖം വ്യക്തമല്ലാത്ത കുറെ പേര്‍ പൊളിക്കുന്ന സ്വപ്നം കണ്ടാണ്‌ സന്ദീപ്‌ ഉണര്‍ന്നത്. പൊളിഞ്ഞു വീഴുന്ന കഷണങ്ങള്‍ കുറെ പേര്‍ ചാക്കിലാക്കുന്നു ണ്ടായിരുന്നു. ചിലര്‍ അതിലെ ചെറിയ കഷണങ്ങള്‍ വായിലിടുന്നുണ്ടായിരുന്നു. കല്‍ക്കണ്ടം. 
    ഉണര്‍ന്നപ്പോള്‍ ചുവന്നുള്ളിയും എന്തോ പച്ചമരുന്നിന്റെ പൊടിയും കല്‍കണ്ടവും ചേര്‍ത്ത് നല്ല രുചിയും എരിവുമുള്ള മരുന്നു കഴിക്കാന്‍ കിട്ടിയിരുന്നു. അപ്പോള്‍ ഒരു വലിയ കഷണം കലക്കണ്ടവും അമ്മ കയ്യില്‍ വെച്ച് കൊടുത്തു. ചില അസുഖങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല എന്ന് സന്ദീപിന് തോന്നി. കുറെ കരുതലും തലോടലും എല്ലാവരില്‍ നിന്നും ലഭിക്കും. എല്ലാറ്റിലും ഉപരി അമ്മ ലീവ് ആയിരിക്കുകയും ചെയ്യും.  
       ഇടവിട്ടുള്ള രണ്ടു മൂന്ന്‍ പകലുറക്കങ്ങള്‍ കഴിഞ്ഞതോടു കൂടി  സന്ദീപ്‌ ഒറ്റ ദിവസം കൊണ്ട് തന്നെ പഴയ ഉഷാറിലേക്ക് തിരിച്ചെത്തി. കൊട്ടും മേളവും മൈതാനത്തില്‍ പനി പോലെ തന്നെ ഇടയ്ക്ക് ഉയര്‍ന്നും ഇടയ്ക്ക് താഴ്ന്നും കേട്ടു കൊണ്ടിരുന്നു. മൈതാനത്തേക്കുള്ള പോക്ക് വരവ് ഇല്ലാതായതുകൊണ്ട് ടെറസ്സിലേക്കു ള്ള പോക്ക് കൂടുതല്‍ ആയി, ലോക്കിയും പിന്കുവും ചില നേരങ്ങളില്‍ രമാലുവും ടെറസില്‍ ഉണ്ടാകും. ചാമ്പ മരത്തിന്റെ  പഴുത്ത കായകള്‍ പാരപ്പറ്റില്‍ ചാരിനിന്നു എത്തി ച്ച് പറിച്ചു തരാറുള്ളത് രമാലുവാണ്. അങ്ങനെയൊരു ദിവസമാണ് അസഹ്യമായൊരു മണം അനുഭവപ്പെട്ടത്. അപ്പോള്‍ രമാലൂ ചമ്പക്ക പറിക്കുകയായിരുന്നു.  
ടെറസ്സിലേക്കുള്ള കോണി കയറി വരുന്നത് മതിലിനോട് ചേര്‍ന്നാണ്. മതിലിനു ഒരു നില കെട്ടിടത്തിന്റെ അത്രയും ഉയരമുണ്ട്. മറ്റൊരു കെട്ടിടം അപ്പുരത്തുണ്ട് എന്ന് തോന്നിക്കുന്ന പോലെയുണ്ടാകും. എന്നാല്‍ അപ്പുറം വീതി കുറഞ്ഞ ഒരു മണ്ണ്‍  വഴിയാണ്. അങ്ങനെ ഒരു വഴി വീടിന്‍റെ മുന്‍ വശത്ത് നിന്ന് നോക്കിയാല്‍ കാണുകയെ ഇല്ല. രമാലൂ കാണാതെ സന്ദീപ്‌  ആ മതിലിന്‍റെ തുടര്‍ച്ചയായ പാരപ്പെറ്റിന്റെ മുകളിലൂടെ മണം വരുന്ന ഭാഗത്തേക്ക് എത്തി നോക്കി. ചെറിയ ഒരു കുട്ടിയും ഒരു യുവതിയും ചെറിയ കരണ്ടി പോലുള്ള ആയുധം കൊണ്ട് മതില്‍ തുരക്കുന്ന പോലെയാണ് സന്ദീപിന് തോന്നിച്ചത്.   
ഈ വിവരം രമാലൂ അക്കയോട് പറയുന്നതിന് മുന്പ്  ലോക്കിയോടു പറയാനാണ് സന്ദീപിന് തോന്നിയത്. ലോക്കിയും എത്തി നോക്കി. വല്ലാത്ത അറപ്പോടെ തിരിഞ്ഞ് ഓടി... 
“ഗന്ദി മേത്തര ലോഗ് ഹെ” ലക്കി അല്‍പ്പം ഉറക്കെ പറഞ്ഞു:  “ഉന്‍ ലോഗ് ക പാസ് ന ജാനാ. ധേഖ്നെ കോ ഭി  മനാ ഹൈ.”
ശബ്ദം കേട്ട രമാലൂ ധൃതിയില്‍ പാരപ്പെറ്റില്‍ നിന്നും ടെറസ്സിലേക്ക് ചാടിയിറങ്ങി. ചോദിച്ചു: “ക്യാ ഹോ രഹാ ഹേ” ഏമി ഡീ ?????... 
ലോക്കി പെട്ടെന്ന് മറുപടി നല്‍കി: “മേത്തര്‍ പ്രജാലു കുര്‍ക്കുന്നാരൂ . സന്ദീപ്‌ വാതിനി ചൂസിണ്ടി ” 
പകച്ചു പോയ പിങ്കു പാരപ്പെട്ടിനു അരികിലേക്ക് എത്തിനോക്കാന്‍ വേണ്ടി പോയി നിന്നു. അപ്പോള്‍ ലോക്കി അവനെ ശക്തമായി പിന്നിലേക്ക് പിടിച്ചു വലിച്ചു.  “ഗന്ധെ ലോഗ് – നീച്ചേ മത്ത് ദേഖോ ” 
രമാലൂ മെല്ലെ താഴെ ഒന്ന് എത്തിനോക്കി കഥ പറഞ്ഞു തന്നു: മുകളിലേക്ക് കയറി വരുന്ന കോണിയുടെ അരുകിലായി നാല് കക്കൂസുകള്‍ ഉണ്ട്. ഞങ്ങള്‍ വാടകക്കാര്‍ ഉപയോഗിക്കുന്ന ഈ കക്കൂസുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ താഴെ ഒരു മിനുസമുള്ള കുഴിയിലാണത്രേ വിഴുന്നത്. ആ കുഴിയില്‍ നിന്നും ഒന്നിടവിട്ട  ദിവസങ്ങളില്‍  മാലിന്യം നീക്കാന്‍ വരുന്നവര്‍ ആണത്രേ. അവര്‍ അത് ഒരു വലിയ പാത്രത്തില്‍ ആക്കി തലച്ചുമടായി  അവരുടെ ഉന്തു വണ്ടിയില്‍ കൊണ്ട് പോയി വെക്കുന്നു. എന്നിട്ട് ഗ്രാമത്തിന്റെ ഏതോ പ്രദേശത്ത് കൊണ്ട് ഹൂബ്ലി നദിയില്‍ ഒഴുക്കി കളയുന്നു. 
ഭക്ഷണം കഴിഞ്ഞു വീട്ടുടമകളുടെ  ഉച്ച മയക്കത്തിന്റെ സമയത്ത് അവര്‍ക്കാ ര്‍ക്കും ഒരു അലോസരവും വരാത്ത സമയത്താണത്രേ അവരുടെ വരവ്.  താമസക്കാര്‍ക്ക് ദുര്‍ഗന്ധം എല്ക്ക്കാതി രിക്കാനാണ് അങ്ങനെ സമയം വെച്ചിരിക്കുന്നത്. 
പിങ്കുവിന്റെ അമ്മ അവര്‍ വരുന്ന എല്ലാ  ദിവസവും ഒരു ചെറിയ മണ്‍ ചട്ടിയില്‍ ബാക്കിയായ ഭക്ഷണം മതിലിന്‍റെ ഒരു ചതുര ദ്വാരത്തില്‍ കൊണ്ട് വെച്ച് അടയാളത്തിനായി  ഒരു ശബ്ദമുണ്ടാ ക്കാറുണ്ടത്രെ. ചട്ടികള്‍ തിരികെ വാങ്ങാറില്ല. അത് അവര്‍ കൊണ്ട് പോകും. മറ്റുള്ള വീട്ടുകാരോന്നും ബെന്ഗാളികള്‍ അല്ലാത്തതിനാല്‍ അവരുടെ ഭക്ഷണം സാധാരണ കൊടുക്കാറില്ല. പിങ്കുവിന്റെ അമ്മ ഇല്ലാത്ത ദിവസം ചിലപ്പോള്‍ ആരെങ്കിലും ഓര്‍ത്താല്‍  പലഹാര ങ്ങള്‍  കടല്ലാസ്സില്‍ പോതിഞ്ഞ് വെക്കും. 
അവര്‍ക്ക് പണം എത്ര കൊടുക്കെന്നെന്നോ അത് പഞ്ചായത്താണോ കൊടുക്കുന്ന തെന്നോ രമാലുവിനും അറിയില്ലായിരുന്നു. 
വൈകീട്ട് എല്ലാ സന്ഷയങ്ങളും തീര്‍ക്കുന്ന അമ്മയ്ക്കും അവര്‍ക്ക് പൈസ കൊടുക്കുന്നുണ്ടോ എന്നാ കാര്യം അറിയില്ലായിരുന്നു. 
“ചലോ” എന്നും പറഞ്ഞു രമാലൂ കോണി ഇറങ്ങുമ്പോള്‍ സന്ദീപ്‌ ഒരിക്കല്‍ കൂടി അത്ഭുതത്തോടെ താഴേക്ക് എത്തിനോക്കി. ആ അമ്മയുടെ സ്ഥാനത്ത് തന്റെ അമ്മയെയും അടുത്ത് നില്‍ക്കുന്ന കുട്ടിയുടെ സ്ഥാനത്ത് തന്നെയും ചേര്‍ത്ത് വെച്ച് നോക്കിയപ്പോള്‍ കോണിയുടെ ഏതോ പടികളില്‍ തെറ്റി ചവുട്ടി സന്ദീപ്‌ വീണ്ടുമാ കോണിയില്‍ നിന്നും ചെറുതായി വീണു.