കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 2
അരുന്ധതി വി എസ്
അസംബ്ലി ബെല്ലിന് ശേഷം രേഖ ടീച്ചര്‍,അമ്മ അല്ലാട്ടോ 😂ശ്രീ രാമ കൃഷ്‌ണ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ മാത്‍സ് ടീച്ചർ ,ടീച്ചറുടെ അനൗൺസ്‌മെന്റ് : "ആരും ക്ലാസ്സിലേക്ക് പോകരുത്,ഇന്ന് രക്ഷാബന്ധൻ ആണ്,ഇവിടുന്നു തരുന്ന രാഖി നിങ്ങളുടെ കൂട്ടുകാരനോ കൂട്ടുകാരിക്കോ കെട്ടികൊടുക്കുക.
രാഖി എന്താണെന്ന് പോലും അറിയാണ്ട് ആണ് അന്നത് ആർക്കോ കെട്ടി കൊടുത്തത്!
ഇതു ശ്രീരാമ കൃഷ്ണ സ്കൂളിലെ ചുരുക്കം ഓർമകളിൽ ഒന്ന്.
കാലങ്ങൾക്ക് ശേഷം ഒരു രക്ഷാബന്ധൻ ദിനം...
സെന്‍റ് ജോസഫ്സ് സ്കൂളിലെ ഉച്ചക്ക് ശേഷമുള്ള ഒമ്പതാം ക്ലാസ്സിലെ ഒരു ഇംഗ്ലീഷ് ക്ലാസ്സ്.
പെട്ടെന്നാണ് രണ്ടു ടീച്ചര്‍മാര്‍ ക്ലാസ്സിൽ കേറിവന്നുകൊണ്ട് എല്ലാവരോടും പുറത്തിറങ്ങാൻ പറഞ്ഞത്.
വിശ്വസ്ഥരായ ചില പഠിപ്പിസ്റ്റുകളെ അകത്തോട്ടു വിളിച്ചു.അതിൽ ഞാൻ പെടില്ലാട്ടോ 😅
അപ്പോഴേ കത്തി💡അത് പരമ്പരാഗതമായ കോണ്‍വെന്‍റ് സ്കൂളുകളിൽ നടത്തി വരുന്ന ' bag checking' ആണെന്ന്!
പല സാധനങ്ങളും ബാഗിൽ ഒളിപ്പിച്ചു വന്ന പല വിരുത്തന്മാരും വിയർക്കുന്നത് ഞാൻ അന്ന് കണ്ടു.ഞാൻ ഡീസന്‍റ് ആയതുകൊണ്ട് പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു😌സ്ഥിരം കാഴ്ച്ച എന്നപോലെ തന്നെ കുറെ സാധനങ്ങളുമായ് ടീച്ചർ ബെഞ്ചിന്റെ അടുത്തു ,ചുളിഞ്ഞ പുരികവുമായ് കാത്തുനിൽപ്പുണ്ട്.അന്ന് ചെക്കന്‍മാര്‍ കുറച്ചുപേര് 'fruit beer' ക്ലാസ്സിലേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു ,ഓരോരുത്തരുടെയും പേര് വിളിച്ചു, അവരെല്ലാം മുന്നോട്ടു പോയി,നാണമില്ല്യെ ഇവര്‍ക്ക്,ഇതൊക്കെ കൊണ്ട് ആണോ സ്കൂളിലേക്ക് വരുന്നത് എന്ന എന്‍റെ പുച്ഛംകലര്‍ന്ന ആലോചന ഒരു ഇടിവെട്ട് ഏറ്റ വണ്ണം നിന്നു,അവസാനം വിളിച്ചത് എന്‍റെ പേര് ആയിരുന്നു!😨
"ഒന്നും ചെയ്യാണ്ട് എന്നെ എന്തിനാ വിളിച്ചത്" എന്ന് ഞാൻ അൽപ്പം സ്വരം കൂട്ടി ചോദിച്ചു .ഞാനെന്ത് ചെയ്തിട്ടാണ് എന്ന് മനസിലാവാണ്ട് ഉള്ള ഒരു ആത്മാരോഷത്തിന്റെ പ്രകടനം 😌.
കുറച്ചു നൂൽ ചരടുകൾ കാണിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു :" എന്താ അരുന്ധതി ഇത്"
"ഇത് രാഖി'' എന്ന് വളരെ ലാഘവത്തോടെ പറഞ്ഞതു കേട്ട് ടീച്ചർ ചോദിച്ചു "രാഖിയോ? എന്നട്ട് ഇത് ആർക്കൊക്കെ കെട്ടി കൊടുത്തു?"."ക്ലാസ്സിലെ ഒരു വിധം എല്ലാവർക്കും കെട്ടി കൊടുത്തു" എന്ന് പറഞ്ഞു.
പൊടുന്നനെ ആയിരുന്നു എല്ലാം : "അരുന്ധതിയെ കുറിച്ച് ഞാനിങ്ങനൊന്നുമല്ല വിചാരിച്ചത് "
*ലെ എന്റെ മനസ്സ് :🙄 ആരുടെയും കഴുത്തിൽ ഒന്നുമല്ലല്ലോ കെട്ടീത് ഇവരെന്താ ഇങ്ങനെയൊക്കേം!
ഏറെ നേരത്തെ ഉപദേശം കേട്ടതിനു ശേഷം എന്തിനാണ് ഇതെല്ലാം കേട്ടത് എന്ന് പോലും അറിയാതെ ഞാൻ 🙂 ചോദിച്ചു :"ഒരു രാഖി കെട്ടിയതിനു ആണോ ഈ പാരായണം മൊത്തം ഞാൻ കേട്ടത്!എന്‍റെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നം എന്താ നിങ്ങൾക്ക്??"
ഒച്ച അൽപ്പം കൂടി പോയെന്നു കണ്ണ് നിറഞ്ഞു നിൽക്കുന്ന ടീച്ചറെ കണ്ടപ്പോള്‍ എനിക്ക് മനസിലായി 🙂...
നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു എല്ലാം 😌. ഞാൻ നോക്കുമ്പോൾ അച്ഛനും അമ്മയും ഉണ്ട് പ്രിന്‍സിപ്പലിന് ഒപ്പം ആ മുറിയിൽ !
നമ്മുടെ സംസ്കാരത്തിനു പറ്റിയത് അല്ല ഈ രാഖി ത്രെ! .മുന്ന് പഠിച്ച സ്കൂളിലെ ഒരു ചടങ്ങ് തന്നെ ആയിരുന്നുവെന്ന് ഓര്‍ക്കണം!
ഇപ്പോൾ എന്നെ അനുകൂലിച്ചു കൊണ്ട് അച്ഛനും അമ്മയും സംസാരിക്കുമെന്ന് വിചാരിച്ചു സധൈര്യം നില്‍ക്കുന്ന എന്‍റെ മുഖം കാറ്റഴിച്ചു വിട്ട ബലൂണിന് സമം മാറിയിരുന്നു:അതെ, സിസ്റ്റർ പറഞ്ഞതു ശെരി എന്ന മട്ടിൽ അവർ രണ്ടു പേരും!
വീട്ടുകാർക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്താ എന്ന് ചോദിച്ച ഞാൻ അവരുടെ മുന്നില്‍ ചമ്മിയത് മിച്ചം.
അതിനു ശേഷം എനിക്ക് കിട്ടാത്ത കൗൺസിലിങ് ഇല്ല,സ്കൂളിലേക്ക് എനിക്ക് വേണ്ടി കൗൺസില്ലിംഗിന് കന്യാസ്ത്രിമാരെ കൊണ്ട് വരുന്നത് പതിവായി...പ്രാർത്ഥനയും ദൈവവിശ്വാസവും ഇല്ലാഞ്ഞിട്ടാണ് ത്രെ ഞാൻ രാഖി കെട്ടികൊടുത്തതെന്ന് 😌
അത് പോലെ തന്നെ ഉണ്ടായ ഒരു സംഭവം കൗൺസിലിങ് ഇൽ അവസാനിച്ചത് പറയാം...
പലപ്പോഴായി ഏത് പുസ്തകം വായിക്കുമെന്ന എന്റെ ചോദ്യത്തിന് അച്ഛന്റെ ഉത്തരമായ ഡാ വിഞ്ചി കോഡ്, അതും എന്നെ ചതിച്ചിട്ടുണ്ട് ഒരിക്കൽ 😂
എത്ര വട്ടം വായിച്ചു തുടങ്ങിയിട്ടും തീരാത്ത ഒരു പുസ്തകമായിരുന്നു അത്.
പൊതുവെ സ്പോർട്സിൽ പങ്കെടുക്കാത്തതുകൊണ്ട് പി.ടി പീരിയഡ് ഫ്രീ ആയിരിക്കും ഞാന്‍, അങ്ങനെ ഇരിക്കെ, ഞാനൊരു ദിവസം ഡാ വിഞ്ചി കോഡ് വായിക്കാനായ് കൊണ്ട് പോയി.വായിച്ചു രസം പിടിച്ചിരുന്നപ്പോള്‍, ക്ലാസ്സിലേക്ക് കയറിവന്ന കന്യാസ്ത്രീയെ ഞാന്‍ കണ്ടില്ലായിരുന്നു,ഒരു കയ്യ് വന്നു പുറത്തു തട്ടീട്ട് ചോദിച്ചു "എന്താ ഇത്?". പുസ്തകം ഒക്കെ വായിച്ചു തുടങ്ങിയല്ലോ ! നല്ല കുട്ടി ആയല്ലോ എന്ന മറുപടിക്ക് പ്രതീക്ഷിച്ച എന്‍റെ കയ്യില്‍ നിന്നും പുസ്തകം മേടിച്ചെടുക്കുകയും അത് ഒരു ക്രിസ്തു വിരുദ്ധ പുസ്തകമാണെന്ന പേരിൽ കൌണ്‍സലിങ് വീണ്ടും !🙂
അവർ എത്ര കൗൺസിലിങ് തന്നിട്ടുണ്ടോ അത്രയധികം വിമത ആയിട്ടുണ്ട് ഞാൻ,അവരെന്ത് പരയുന്നുവോ അതൊന്നും അനുസരിക്കാതെ ഞാൻ നല്ലൊരു യുക്തിവാദി ആയി മാറി 😌
അത് കഴിഞ്ഞ് പോയത് എൻ.എസ്.എസ് ലേക്ക് അവിടെയും പ്രാർത്ഥന ദൈവവിശ്വാസം ഇല്ലാതെ ഒന്നുമില്ല ജീവിതത്തിൽ എന്ന രീതി ആയിരുന്നു.
അവിടുന്നെല്ലാം കിട്ടിയ അനുഭവങ്ങൾ എന്നെ ഒരു ദൈവ വിശ്വാസി ആക്കുക അല്ല ചെയ്തത് നേരെ മറിച്ച് അതിനെക്കുറിച്ചു കൂടുതൽ വായിക്കാനും അതിലെ യുക്തി ഇല്ലായ്മയെയും മനസ്സിലാക്കുവാനുമാണ് എനിക്കു കഴിഞ്ഞത്.
എന്നിട്ട് ഇപ്പോൾ എത്തി ചേർന്നിരിക്കുന്നത് പറ്റിയ സ്ഥലത്തു തന്നെയാണ് SCMS 'SCHOOL' OF ARCHITECTURE
ഇവിടെ രാവിലെ ഉള്ള ഈശ്വര പ്രാര്‍ഥന,ഉച്ചയ്ക്ക് വിശന്നിരിക്കുമ്പോള്‍ ഉള്ള പ്രാര്‍ഥന ,കുറുബാന ഒന്നുമില്ല.
ഇവിടെ രാഷ്ട്രീയം,സാഹിത്യം ആരോടും ,ആരുടേയും കൌണ്‍സിലിങ്ങിനെ ഭയക്കാതെ സംസാരിക്കാം,ഫാക്കൾട്ടിസും കൂടും.
ഞാൻ കരുതി ഗവണ്മെന്റ് കോളേജുകളിൽ മാത്രമേ ഇതു നടക്കൂ എന്ന് പിന്നീട് ആണ് ഇതാണ് ആർക്കിടെക്ച്ചറിന്റെ പ്രത്യകത എന്ന് മനസ്സിലാക്കുന്നത്.
മനു ജോസ് എന്ന തീയേറ്റർ ആർട്ടിസ്റ് ന്റെ വർക്ഷോപ്പിന് ശേഷം ഞങ്ങളുടെ ഇടയിലെ ഏറെ കുറെ വിശ്വാസികളും യുക്തിയുടെ പാതയിലേക്ക് നീങ്ങിയതായി എനിക്ക് അനുഭവപ്പെട്ടു...