2012 നവംബർ 27, ചൊവ്വാഴ്ച

ശുഭദിനം


കദന കൈപ്പുകലര്‍ന്ന കറുപ്പിനെ
അലിയിച്ചു കളഞ്ഞുള വാകുന്നതെല്ലാം
പ്രഭാതം

ജീവന്‍റെ യാത്രയിലൂറും മധുനുകരുവാ
നെത്തുന്നതെന്തും ചിത്രശലഭങ്ങള്‍

  
പച്ച്ചപ്പരപ്പിനെയത്രയും ഉള്‍ക്കൊണ്ടു
നീ ചുരത്തിയതോക്കെയും വേണ്മകള്‍

ചകോരം മൈന, തത്ത ക്കളമോഴികള ത്രയും
ചേര്‍ന്നൊരു ജുഗുല്ഭന്ധി ഇന്നലെകള്‍


കരളുഴുതു മെതിച്ചു പായും കരികള്‍ക്ക്‌
തുലാക്കൊട്ട ചക്രം നെഞ്ഞിടിപ്പ്‌ താളം

മയിലഴകി വന്നു വിളമ്പും ഹര്‍ഷത്ത്തിനു
സ്വേതബിന്ദു ക്കളാല്‍ രത്നഹാരം

കളകള്‍ പക്ഷികള്‍  പ്രളയം, വരള്‍ച്ചകള്‍
പകുത്തു ബാക്കി  പത്തിലെട്ട്  ഉടമയ്ക്ക്  കാഴ്ച്ചകള്‍

ഇതെന് ചിന്തകളിലോളിച്ചിറങ്ങിയ
ഭൂതക്കറു പ്പിലോളിച്ച നിലാവുകള്‍

കദനക്കൈപ്പു കലര്‍ന്ന കറുപ്പിനെ
അലിയിച്ചു കളഞ്ഞുള വാകുന്നതെല്ലാം
പ്രഭാതമെങ്കില്‍

വൈദ്യുത പരിരംഭണ ത്താല്‍ ഉറങ്ങാത്ത
രാത്രികളിലലഞ്ഞു തിരിഞ്ഞു
പെയിന്‍ കില്ലറു കളായ്  ഇന്നെന്‍റെ വിഭാതം
സൂര്യന്‍റെ  ദയയിലെ മധ്യമാവര്‍ത്തനങ്ങള്‍