2021 ജൂലൈ 2, വെള്ളിയാഴ്‌ച

കഥാ മല്‍സരം - വിധി പ്രസ്താവന -- ശ്രീ. ശശി ആനന്ദപുരം

 

നമസ്കാരം..                    

നമ്മുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച കഥാ മത്സരത്തിൽ പങ്കെടുത്തവരെല്ലാവരും അവരുടേതായ അനുഭവങ്ങൾക്ക് നിറം പകരുന്നതിൽ വിജയിച്ചിട്ടുണ്ട്. എല്ലാവരും അഭിനന്ദനം അർഹിക്കുന്നു................

chess No.2      പാഠം 1 കൗൺസിലിംഗ് 

 പാഠം 1 കൗൺസിലിംഗ് എന്ന കഥ ഒരനുഭവകുറിപ്പ് എന്ന വികാരം ഉണർത്തിയെങ്കിലും വാക്കുകൾക്കിടയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന,..... പദങ്ങളുടെ കോർത്തിണക്കം കൊണ്ട് മികവു പുലർത്തിയ ,..... ഊതി കാച്ചിയെടുക്കേണ്ട ഒരു സർഗ്ഗസൃഷ്ടി .... പാഠം ഒന്ന് കൗൺസിലിംഗ് .... എന്ന തലക്കെട്ടിൽ .... തന്നെ ... ഒരു കാവ്യാത്മകതയുണ്ട്. എന്തുകൊണ്ടും പ്രശംസ അർഹിക്കുന്ന കഥയുടെ ശിൽപിക്ക് .... അഭിനനന്ദനം........ ഈ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് ..... പാഠം ഒന്ന് കൗൺസിലിംഗ് തെരഞ്ഞെടുത്ത തായ് .... അറിയിക്കുന്നു.... 8/10....                                

chess No.1                      സുനന്ദ ടീച്ചറുടെ ദയാഹർജി.                       

സുനന്ദ ടീച്ചറുടെ ദയാഹർജി എന്ന കഥ അവതരണത്തിലെ മികവു പോലെ തന്നെ ... രചനാ വൈഭവത്തിലും മികവു പുലർത്തുന്നുണ്ട്. ലളിതമായ ഭാഷാ പ്രയോഗം .... വായനക്കാരന്റെ മനസ്സ് ....സ്ക്കൂൾ വരാന്തയിലക്കും ...... ഹെഡ് മാസ്റ്ററുടെ മുറിയിലേക്കും .....ഒടുവിൽ സുനന്ദ ടീച്ചറുടെ ദയാഹർജിക്കുമൊപ്പം സഞ്ചരിക്കാൻ പോന്ന അവതരണ ശൈലി......... സുനന്ദ ടീച്ചറുടെ ദയാഹർജി..... എന്ന കഥ .... രണ്ടാം സ്ഥാനത്തിന് അർഹമായതായി അറിയിക്കുന്നു.    7/10       ......................

chess No.6                    ചന്ദ്രബാബു                  

അവതരണത്തിൽ നല്ല മികവു പുലർത്തുന്ന കഥ ..... പുല്ലുപറി പെൺകുട്ടികൾക്ക് ഞങ്ങൾ ആൺകുട്ടികൾ കളിക്കും ........ കഥാന്ത്യത്തിലും വായനക്കാരന്റെ മനസ്സിനൊപ്പം പോരുന്ന വരികൾ.       ചന്ദ്രബാബുവിനെ വായനക്കാരന്റെ മനസ്സിൽ വരച്ചു കാണിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.               ചന്ദ്രബാബു എന്ന കഥ ഈ മത്സരത്തിൽ മൂന്നാം സ്ഥാനത്തിന് അർഹമായതായി അറിയിക്കുന്നു..... 6/10    

 

chess No.3                     ഇന്ന് നേരത്തെ വിളിക്കാൻ വരില്ലേ.......

എന്ന കഥ അഞ്ചുമൂർത്തിമംഗലം ഗ്രാമവും വടക്കാഞ്ചേരി ചെറുപുഷ്പം സ്കൂളും ....പിന്നെ സ്കൂൾ സമയം കഴിഞ്ഞിട്ടും ആരും കൂട്ടി കൊണ്ടു പോകാൻ എത്താത്തതിലെ വ്യഥ ..... വായനക്കാരനിൽ സന്നിവേശിപ്പിക്കുന്നതിൽ ഏറെ വിജയിച്ചിരിക്കുന്നു. കഥാകാരിക്ക് അഭിനന്ദനങ്ങൾ              

chess No.4                      അഷിൽ ജോസഫ് എഴുതിയ കഥ / അനുഭവ കുറിപ്പ്.... നല്ല നിലവാരം പുലർത്തുന്നുണ്ട്.......... മുഖം മൂടി അണിയുന്ന മനുഷ്യരുടെ ചിത്രങ്ങൾ എടുക്കാൻ എനിക്ക് വലിയ താത്പര്യം ഇല്ല. പക്ഷികളും മൃഗങ്ങളും പ്രകൃതിയുമാണ് എന്റെ പ്രിയപെട്ടവർ അവരാണ് യഥാർത്ഥ വികാരങ്ങളും സൗന്ദര്യവും കൂടെ കൂട്ടുന്നവർ....... എന്ന വാക്കുകൾ ഒരു നല്ല കഥാകാരൻ ഉള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട് എന്നതിന് തെളിവാണ്.    

 

chess No.5                 അപ്പച്ചന്റെ ഓർമ്മകളിലേക്കും .... പെട്രോൾ ടാങ്കിന്റെ മുകളിലിരുന്ന് ബൈക്കിൽ, പുഴയിലേക്ക് കുളിക്കാൻ പോകുന്നതുമെല്ലാം വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുവാൻ തക്കവണ്ണം മികവുറ്റ എഴുത്ത്.  

 

chess No.7                ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്താൻ ശക്തിയുള്ള ഒരനുഭവകുറിപ്പ്.... ഒരിക്കൽ പോലും അഭിമാനത്തോടെ ഭക്ഷണ പാത്രം തുറന്നിട്ടില്ല. കൂട്ടുകാരികളുടെ പാത്രം തുറന്നാൽ മഞ്ഞയും പച്ചയും നിറത്തിലുള്ള കറികളാവും എന്റേതാണെങ്കിൽ ചുവപ്പും (ഞങ്ങൾ കമ്മ്യൂണിസ്റ്റായതു കൊണ്ടൊന്നുമല്ല.. വെറും മുളക് മാത്രം അരച്ച ചമ്മന്തിയായിരിക്കും ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞാലും നീറ്റൽ മാറില്ല........... അനുഭവ കുറിപ്പ് വായിച്ചു കഴിഞ്ഞാലും വായനക്കാരനിൽ ഒരു കാലഘട്ടത്തിന്റെ നീറ്റൽ അവശേഷിപ്പിക്കുവാൻ പോന്ന ലളിതമായ എഴുത്ത്.                          ............................. ഇത് .... ആധികാരികമായ ഒരു മൂല്യനിർണ്ണയമായ് വിലയിരുത്തുവാൻ കഴിയുമോ .... എന്നെ നിക്കറിയില്ല.....എന്റെ കാഴ്ചപ്പാട് : നിങ്ങളെ അറിയിച്ചോണ്ട് ....... സ്നേഹത്തോടെ ........ശശി ആനന്ദപുരം

അഭിപ്രായങ്ങളൊന്നുമില്ല: