വി ബി സുധീര്‍കുമാര്‍
തൃശൂര്‍ എന്ന പ്രദേശത്തിന്‍റെ ലഘു ചരിത്രക്കുറിപ്പ് വായിച്ചറി വിന്റെയും കേട്ടു കേള്‍വിയുടെയും അടിസ്ഥാനത്തില്‍ എഴുതുമ്പോ ള്‍ ഒരു മുഖവുര അനിവാര്യമാണ്.
ഒരു പ്രദേശത്തിന്റെ ചരിത്രം ഒരു ജനതയുടെ ചരിത്രമാ ണെന്ന് പറയാ നും അറിയാനു മുള്ള ആധികാരികത ഉരുത്തിരിയും മുന്പ്, ചരിത്രം ഭരണാധികാരികളുടെ മാത്രം വീര ഗാഥയായിരുന്നല്ലോ - ഉരുവിട്ടു പോന്ന തും രേഖപ്പെടുത്തിയതും യഥാര്‍ത്ഥവും പൊലിപ്പിച്ചതും സമ്മി ശ്രവുമായ ആയ ഭരണാധി കാരികളുടെ ജീവചരിത്ര കഥകളുടെ ആകത്തുക ....
ഭരണാധി കാരികളുടെ എഴുതപ്പെട്ട ചരിത്രം, അതിലെ ഊതിവീര്‍പ്പി ക്കപ്പെട്ട ഭള്ളുക ള്‍ ഒഴിവാക്കി കൊണ്ടാണെങ്കില്‍ പോലും അടിസ്ഥാനമായി കണക്കാക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു മാത്രമാണു ഈ കുറിപ്പില്‍ ഭരണ നേതൃത്വത്തിന്‍റെ അല്ലാതെ ഒരു സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ പ്രജകളുടെ പങ്ക് എവിടേയും പരാമരിശിക്കാതെ എഴുതേണ്ടി വരുന്നത്. നാട്ടു രാജാവായാലും ചക്രവര്‍ത്തിയായാലും പോര്‍ച്ചുഗീസുകാരായാലും ഡച്ചുകാരായാലും ബ്രിട്ടീഷുകാരായാലും അധികാരികളെ നില ക്കു നിര്‍ത്താന്‍ കഴുവുള്ളത്ര ശക്തരായ ഭൂരിപക്ഷമുള്ള പ്രജകളുടെ സ്ഥാനം പക്ഷേ അധികാരികളെ നിലനിര്‍ത്താന്‍ എത്ര കണ്ടു പ്രയോജനപ്പെടുത്തി എന്ന നിലയ്ക്കാണല്ലോ പരിഗണിക്കപ്പെട്ടിട്ടുള്ളത്. - ജനാധിപത്യത്തിന്‍റെ സൂര്യോദയത്തിന് മുന്പ്....
ചരിത്രത്തില്‍ തീരെ ചെറുതല്ലാത്ത ഒരു സ്ഥാനം ആലങ്കാരികമല്ലാതെയും അലങ്കരിച്ചിരുന്ന ഒരു പ്രദേശമാണ് തൃശൂര്‍. ഓരോ കാലഘട്ടത്തിലും പല ഭരണാധികാരികളുടെയും ഒന്നല്ലെങ്കില്‍ മറ്റൊരു പാരമ്പര്യ അവശേഷിപ്പുകളാല്‍ രൂപപ്പെട്ട ഈ പ്രദേശം. അതിന്റെ ഭൂമിശാസ്ത്രപരമായ അചഞ്ചലതയുടെയും വിഭവ സമൃദ്ധിയുടെയും ഫലമായിട്ടായിരിക്കാം അറിയപ്പെട്ടു പോന്നിരുന്നതും അതുവഴി ശക്തന്‍ തമ്പുരാനെ പോലുള്ള ഭരണാധികാരിക്ക് തൃശ്ശിവപേരൂര്‍ എന്ന പട്ടണം നിര്‍മ്മിക്കുവാന്‍ പ്രചോദനമായതും. തൃശിവപേരൂര്‍ എന്ന പേര് വന്നതിനെ സംബന്ധിച്ച തര്‍ക്കങ്ങളുണ്ടെങ്കിലും മോണോലിത്തുകളും മുനിയറകളുടെയും സാന്നിധ്യം പുരാതന ചരിത്രത്തിലെ തൃശൂരിന്‍റെ സ്ഥാനം നിജപ്പെടുത്തുന്നതാണ്. അറബ്, റോമന്‍ , ഗ്രീക്ക് രാജ്യങ്ങളുമായുള്ള വാണിജ്യപരവും, പിന്നീട് സാംസ്കാരികവുമായ വിനിമയങ്ങളുടെയും തലസ്ഥാനമായും പേരെടുക്കുവാന്‍ തൃശൂരിന്‍റെ തീര സമൃദ്ധി പ്രയോജനപ്പെട്ടു. ചേര രാജാക്കന്മാര്‍ ഇന്നത്തെ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു മഹോദയപുരം എന്ന തലസ്ഥാനം രൂപീകരിച്ച് പഠനത്തിനും ശാസ്ത്ര പ്രചാരണത്തിനും സംഭാവനകള്‍ നല്കി. പിന്നീട് ചോള രാജാക്കന്മാരും പെരുംബടപ്പ് സ്വരൂപവും കൊടുങ്ങല്ലൂരിന്‍റെ തുറമുഖ സമൃദ്ധിയില്‍ വാണിജ്യ കേന്ദ്രമായും രൂപപ്പെട്ടു വെങ്കിലും 1341 AD ക്കുശേഷം ഉണ്ടായ അതി ഭീകരമായ വെള്ളപ്പൊക്കത്തില്‍ ചരിത്രം കീഴ്മേല്‍ മറിയുകയും തുറമുഖങ്ങ ള്‍ നശിക്കുകയും തൃശൂരിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് വിരാമമാവുകയും ചെയ്തു.

പിന്നീട് കോഴിക്കോട് നിന്നും സാമൂതിരി തൃശൂര്‍ ആധിപത്യം സ്ഥാപിക്കുകയും പൊര്ടുഗീസുകാരുമായി ചങ്ങാത്തം സ്ഥാപിച്ചതിലൂടെ പൊര്ടുഗീസുകാര്‍ തൃശൂരില്‍ കാര്യമായ സ്വാധീന ശക്തിയായി മാറുകയും ചെയ്തു (1500 AD ). ഡച്ചുകാര്‍ (1700 AD ) വരുന്നത് വരെ ഈ ആധിപത്യം തുടര്‍ന്നു. പിന്നീട് പോര്‍ച്ചുഗീസുകാര്‍ രാജ്യത്തു നിന്നും പലായനം ചെയ്യുന്നതിനും സാക്ഷ്യം വഹിച്ചുകൊണ്ട് സാമൂതിരി ഡച്ചുകാരെ തൃശൂരില്‍ വെരൂന്നാ ന്‍ സഹായിച്ചു പക്ഷേ സാമൂതിരിയുടെ ഡച്ച് ബന്ധം വഷളാവുകയും സാമൂതിരിയുടെ ആധിപത്യത്തിലെ ഭൂമി അവര്‍ കൊച്ചി രാജാവിന് നേടി കൊടുക്കുകയും ചെയ്തു . സാമുതിരി അത് തീരിച്ചു പിടിച്ചെങ്കിലും തിരുവിതാംകൂര്‍ - കൊച്ചി രാജാക്കന്മാര്‍ ചേര്‍ന്ന് പിന്നീട് സാമൂതിരിയുടെ ഭരണാന്ത്യം കുറിക്കുകയും ചെയ്തു. കൊച്ചി എന്നാണ് പറയപ്പെടുന്നതെങ്കിലും ഈ സംഭവങ്ങള്‍ ഒട്ടു മിക്കവയും നടക്കുന്നതു തൃശൂര്‍ ജില്ലയുടെ പരിധികളില്‍ ഇപ്പോള്‍ പെടുന്ന സ്ഥലങ്ങളിലാണ് എന്നതാണു ഇവിടെ പ്രസക്തമാകുന്ന വിഷയം.
1790 ല്‍ അധികാരമേറ്റ ശക്തന്‍ തമ്പുരാ ന്‍ എന്ന രാമ വര്‍മ്മ – 9 യാണ് ആധുനിക തൃശൂരിന്‍റെ നഗര ശില്പി എന്നു പറയാം. അദ്ദേഹം അധികാരമേറ്റത്തിന് ശേഷമാണ് പ്രദേശത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ട് വരാനും ക്രമസമാധാനം സ്ഥാപിക്കാനുമുള്ള ആദ്യ ശ്രമങ്ങള്‍ ആരംഭിച്ചത്. അതില്‍ പ്രധാനപെട്ട ഒന്നാണ് തൃശൂര്‍ റൌണ്ട് അഥവാ സ്വരാജ് റൌണ്ട്., തൃശൂര്‍ വടക്കുന്നാഥ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള റോഡ് ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളില്‍ നീളത്തിന്റെ കാര്യത്തില്‍ ദില്ലി കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള റോഡ് മാത്രമാണു ഇതിനേക്കാള്‍ വലുതായിട്ടുള്ളത്. വടക്കുന്നത ക്ഷേത്രത്തിന് അകത്തു നിന്നുമുള്ള ഒരു കേന്ദ്രത്തി ല്‍ നിന്നും പുറപ്പെടുന്ന വിധമുള്ള റോഡുകളാണ് വടക്ക് ഷൊറണൂര്‍ ഭാഗത്തേക്കും കിഴക്ക് പാലക്കാട് ഭാഗത്തേക്കും തെക്ക് എറണാകുളം ഭാഗത്തേക്കും പടിഞ്ഞാറ് ഗുരുവായൂര്‍, തൃപ്രയാര്‍ ഭാഗത്തേക്കും പിന്നെ ഒട്ടനവധി ഇട വഴികളും റിങ്ങ് റോഡുകളും ചേര്‍ന്ന ഒരു ജ്യാമിതീയ രൂപമായാണ് തൃശൂര്‍ നഗരം രൂപ കല്‍പന ചെയ്തിട്ടുള്ളത്. അതിലെ പാടിഞ്ഞാറോട്ടുള്ള റോഡ് നേരെ ചെല്ലുന്നത് കലക്ട്രേട്ട് കെട്ടിടത്തിലേക്കാണ്. തെക്കോട്ടുള്ള വഴി മുനിസിപ്പല്‍ ഓഫീസിന് മുന്നിലൂടെ ഇപ്പോള്‍ പുതുതായി നിര്‍മ്മിച്ച തൃശ്ശൂര്‍ സിറ്റി പോലീസ് ആസ്ഥാന കെട്ടിടത്തിന് മുന്നിലൂടെയാണ് .
നല്ല രീതിയില്‍ നഗരവല്‍ക്കരണം നടത്തിയ ഭരണാധികാരിയായിരുന്നു ശക്തന്‍ തമ്പുരാന്‍ . മൈസൂര്‍ രാജാവു ഹൈദര്‍ അലി പിന്നീട് കൊച്ചി രാജ്യത്തെ കീഴടക്കി. ഹൈദര്‍ അലിയുടെ മരണ ശേഷം മകന്‍ ടിപ്പു സുല്‍ത്താന്‍ ഭരണം ഏറ്റെടുത്തത്തിന് ശേഷം ശക്തന്‍ തമ്പുരാനോട് തിരുവിതാംകൂര്‍ രാജാവിനെതിരെ പട ന യിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാജാവു വിസ്സമതിക്കുകയും; അനന്തരം ക്ഷുഭിതനായ ടിപ്പു കേരളക്കരയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുകയും ചെയ്തു. തന്റെ സാമ്രാജ്യമായ ശ്രീരംഗപട്ടണം സംരക്ഷിക്കുന്നതിനായി ടിപ്പുവിന് തിരിച്ചു പോകേണ്ട അവ്സ്ഥയുണ്ടായിരുന്നതിനാല്‍ ഏറെക്കാലം ഈ പ്രദേശത്തിന്‍റെ ഭരണത്തെ നിലനിര്‍ത്താന്‍ ടിപ്പുവിന് സാധിച്ചിരുന്നില്ല. ബ്രിട്ടീഷ് സഹായത്തോട് കൂടി തൃശൂര്‍ ശക്തന്‍ തമ്പുരാ ന്‍ തിരിച്ചു പിടിക്കുകയും ചെയ്തു. എന്നാല്‍ ശക്തന്‍ തമ്പുരാന്‍റെ മരണത്തോട് കൂടി അനന്തരാവകാശി ബ്രിട്ടീഷ് ഭരണാധികാരികളോട് സന്ധിയാവുകയും ഫലത്തില്‍ തൃശൂര്‍ ബ്രിട്ടീഷുകാരുടെ ര്‍വാധിപത്യത്തില്‍ ആവുകയും ചെയ്തു. തൃശ്ശിവപേരൂര്‍ ട്രിച്ചൂര്‍ ആവുന്നത് പോലുള്ള സമൂല ബ്രിട്ടീഷ് വല്‍ക്കരണത്തിനുള്ള എല്ലാ പരിഷ്കാരങ്ങള്ക്കും അതുമൂലം ദേശാഭിമാനികളായ തൃശൂര്‍ കാരുടെ എതിര്‍പ്പുകള്‍ക്കും അത് കാരണമായി.
അതുകൊണ്ടു തന്നെ തൃശൂര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദിമ പോരാട്ടങ്ങളുടെ വിളനിലമായി മാറിയ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നായി മാറുകയും 1919 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കമ്മിറ്റി രൂപീകരിക്കാന്‍ ഇടവരികയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തി ന്റെയും തുടര്‍ പോരാട്ടങ്ങളുടെയും ദേശീയ ശ്രദ്ധ നേടിയ വലിയ നഗരമായി ക്രമസമാധാന രംഗത്തെ പ്രക്ഷുബ്ദ സന്ദര്‍ഭങ്ങള്‍ക്ക് പലവട്ടം സാക്ഷിയായി. ഒട്ടേറെ സമര പോരാട്ടങ്ങള്‍ക്ക് കൂടി തൃശൂര്‍ സാക്ഷിയാണ്. തൊട്ടുകൂടായ്മതീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടന്ന 1931 -32 ലെ ഗുരു വായൂര്‍ സത്യാഗ്രഹം, 1946 ലെ കുട്ടംകുളം സമരം തുടങ്ങിയ ഒട്ടനവധി പ്രക്ഷോഭങ്ങള്‍ ഈ പ്രദേശത്ത് തന്നെ ഉണ്ടായതാണ്. ഇതൊക്കെയും അതാത് കാലത്തെ ഭരണാധികാരികളുടെ തോക്കിനും ലത്തിക്കും മറ്റനേകം കാലാനുസാരിയായ ആയുധങ്ങളുടെയും സഹായത്തോടെ ക്രമ സമാധാന പാലനം നടത്തി ശാന്തമാക്കിയതിന്‍റെ കൂടി ചരിത്രമടങ്ങുന്നതാണ് ക്രമസമാധാന പാലനത്തിന്‍റെ തൃശൂര്‍ ചരിത്രം.

സ്വാതന്ത്ര്യലബ്ധിക്കു മുൻപ് വ്യത്യസ്തങ്ങളായ ഭരണസംവിധാനങ്ങളുടെ കീഴിലായിരുന്നു കേരളാ പോലീസ്. തിരുവിതാംകൂറിൽ ദിവാൻ ഉമ്മിണിത്തമ്പിയും റസിഡന്റ് കേണൽ മൺറോയും പോലീസ് സേനയെ രൂപീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. 1881-ൽ ദിവാനായിരുന്ന രായ്യങ്കാരാണ് പോലീസ് സേനയെ നിയമവകുപ്പിൽ നിന്ന് അടർത്തി പകരം സ്വന്തമായ ഒരു പോലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്. 1956 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കേരള പോലീസ് രൂപീകൃതമായത്. ഇത്രയും കാലം വരെയുള്ള ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ ഐക്യ കേരളം നിലവില്‍ വന്നപ്പോള്‍ ഭൂമിശാസ്ത്ര പരമായി മധ്യത്തിലുള്ള തൃശൂര്‍ ആയിരുന്നു സംസ്ഥാന തലസ്ഥാനം ആയി വരേണ്ടിയിരുന്നത് എന്ന് തോന്നിപ്പോകും. സാദാ പ്രജകളുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറം കാലത്തെ നയിക്കാന്‍ പാകത്തിന് വസ്തുതകളും വാസ്തു വിദ്യയും ഉള്ളത് കൊണ്ടായിരിക്കാം അങ്ങ് ദൂരെ തിരോന്ദരത്ത് തലസ്ഥാനം ഉയര്‍ന്നത്.
കാട്ടുരാജാക്കന്മാരാലും നാട്ടു രാജാക്കന്മാരാലും ചക്രവര്‍ത്തിമാരാലും പോര്‍ച്ചുഗീസുകാരാലും ഡച്ചുകാരാലും ബ്രിട്ടീഷുകാരാലും പരിഷ്ക്കരിച്ചെടുക്കും മുന്‍പുള്ള തീരവും സമതലവും ഒരേസമയം വന സമൃദ്ധവുമായ പശ്ചിമഘട്ടത്തിലെ ഈ പ്രാന്തപ്രദേശത്തെ, അവനവന്‍റെ വിശപ്പടക്കാന്‍ മാത്രം ഉപയോഗിച്ചു കൊണ്ട് , മറ്റു ചരാചരങ്ങള്‍ക്കൊപ്പം - അവരില്‍ ഒന്ന് മാത്രമായി ജീവിച്ചു മണ്മറഞ്ഞ ആദിമസംതൃപ്തിയുടെ സമൃദ്ധിയിലേക്ക് തിരിഞ്ഞു നോക്കുവാനും, ചരിത്രം മറന്ന മനുഷ്യനായി മരിക്കാതിരിക്കാനും മാത്രമാണ് ഈ തിരിഞ്ഞു നോട്ടം. മ്മള് തിശൂക്കാരല്ലേ ഗട്യേ ?
സു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ