2021 ജൂൺ 21, തിങ്കളാഴ്‌ച

ഒരു ബ്ലാക് & വൈറ്റ് ചിത്രം നല്കിയ കളർ

 കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 7 

സജിത ശശി 

  ഒരു കളർഫുൾ ആയിട്ടുള്ള സ്കൂൾ ലൈഫ് ഒന്നും എനിക്ക് ഇല്ല. കുട്ടിക്കാലം നല്ല സന്തോഷത്തിന്റേ  താണെങ്കിലേ നമുക്ക് അത് ഓർക്കാൻ ഇഷ്ടമുണ്ടാകൂ......... വീട്ടിൽ നിന്നും 5 കിലോമീറ്റർ നടന്ന് വേണം സ്കൂളിലെത്താൻ... സ്റ്റൈ പെന്റ് കിട്ടുമ്പോൾ മാത്രം അനുവദിച്ചിട്ടു ഒരു ജോഡി ചെരുപ്പ് : അത് പൊട്ടുന്നത് വരെ ഇടും പിന്നെ ചെരിപ്പില്ലാതെയാണ് നടത്തം......... 

  ഒരുക്കൽ പോലും അഭിമാനത്തോടെ ഭക്ഷണ പാത്രം തുറന്നിട്ടില്ല.....കൂട്ടുകാരികളുടെ പാത്രം തുറന്നാൽ മഞ്ഞയും പച്ചയും നിറത്തിലുള്ള കറികളാവും എൻറേറതാണെങ്കിൽ .....ചുവപപ്പും(ഞങ്ങൾ പണ്ടേ  കമ്മ്യൂണിസ്റ്റായതുകൊണ്ടാന്നുമല്ല) വെറും മുളക് മാത്രം അരച്ച ചമ്മന്തിയായിരിക്കും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞാലും നീറ്റൽ മാറില്ല....................... 

  സ്കൂൾ പൂട്ടുന്നതിന്റ തലേദിവസമായിരുന്നു group ഫോട്ടോ എടുക്കുന്നത് അന്ന് മന: പൂർവം സ്കൂളിൽ പോയില്ല. കാരണം എല്ലാവർക്കും പുതിയ ഡ്രസ്സ് ഉണ്ട് എനിക്ക് ഉണ്ടായിരുന്നില്ല.....

  പിറ്റേന്ന് സ്ക്കൂളിൽ പോയപ്പോൾ എല്ലാവരും പുതിയ ഉടുപ്പ് ഇട്ട് സുന്ദരികളായി വന്നിരിക്കുന്നു. അപ്പോഴാണ് അറിയുന്നത് തലേദിവസം ഫോട്ടോ എടുത്തിട്ടില്ല എന്നും . ഇന്നാണ് എടുക്കുന്നത് എന്നും ... 

  ഞാൻ വിഷമത്തിലായി ..........( ആ ഫോട്ടോയിലെ ഏക പാവാടക്കാരി ഞാനയിരുന്നു) ക്ലാസിലെ എല്ലാവരും വിരഹത്തിന്റേയും വിട പറയലിന്റേയും മൂഡിലായിരുന്നു. കൂട്ടുക്കാരെ വിട്ടു പോക്കുന്നതിന്റെ വിഷമത്തിലായിരുന്നു. ഞാൻ മാത്രം എന്റേതായ ഒരു ലോകത്തും.. ഒരു നല്ല വസ്ത്രമോ ഭക്ഷണമോ ചെരിപ്പോ ഇല്ലാത്ത എന്നെ പറ്റി മാത്രം ഞാൻ ചിന്തിച്ചു ഒരു പാട് സങ്കടപ്പെട്ടു കരഞ്ഞാണ് ഞാൻ സ്കൂളിൽ നിന്ന് പോന്നത് ......... 

  20 വർഷത്തിന് ശേഷമാണ് ഞങ്ങടെ ബാച്ചിന്റെ ആദ്യത്തെ ഗെറ്റ് റ്റുഗദർ ഉണ്ടായത് അന്ന് ഞാൻ പോയിരുന്നു എന്റെ സ്കൂൾ , ക്ലാസ് റും എല്ലാം കണ്ടപ്പോൾ എനിക്ക് അതൊക്കെ ഓർമ വന്നു. അന്ന് ഞങ്ങടെ ബാച്ചിലെ രണ്ടു ക്ലാസ്സിലേയും കൂടി 70 പെൺകുട്ടികളിൽ വെച്ച് govt ജോലിയുള്ള ഏകവ്യക്തി ഞാൻ മാത്രമാണെന്ന് ....എല്ലാവരും പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലായിരുന്നു.. ആദ്യമായി ഞാൻ ആ സ്കൂളിൽ വച്ച് സന്തോഷത്തോടെയും അഭിമാനത്തോടെയും തല ഉയർത്തിയ ദിവസം . ആ രണ്ടു വർഷം അനുഭവിച്ച വേദനകളെല്ലാം 'ഒറ്റനിമിഷം കൊണ്ട് മറന്നു ...... 

 കടപ്പാട് എന്റെ അമ്മയോട് മാത്രം❤️ അന്ന് . ചെരിപ്പില്ലാതെയും , നല്ല വസ്ത്രം ഇല്ലാതെയും നല്ല കറികൾ ഇല്ലാതെ ഭക്ഷണം കഴിക്കുബോഴും പലപ്പോഴും അമ്മയോട് ദേഷ്യം തോന്നീട്ടുണ്ട്. അതൊക്കെ പിന്നീട് ഓർത്തപ്പോൾ വിഷമവും തോന്നീട്ടുണ്ട് ....... അഞ്ചു മക്കൾ ഉള്ള 28 വയസ്സ് മാത്രം ഉള്ള ഒരു വിധവക്ക് ഞങ്ങളെ അഞ്ചു പേരേയും സ്കൂളിൽ പറഞ്ഞയക്കാൻ തോന്നിയല്ലോ അത് തന്നെ പുണ്യം. ....... ഇന്ന് എന്റ ജോലി തരുന്ന അഭിമാനമാണ് എന്നെ ആഹ്ളാദം ഉള്ള ഭാര്യയും അമ്മയും ആക്കുന്നത് ....... ഒത്തിരി കഷ്ടപെട്ടിട്ടാണെങ്കിലും സ്വന്തം ഇഷ്ടങ്ങളുടെ കൂടെ നടക്കുബോൾ ജീവിതത്തിന് തെളിച്ചമുണ്ടാക്കും🙏🙏

അഭിപ്രായങ്ങളൊന്നുമില്ല: