2021 ഫെബ്രുവരി 13, ശനിയാഴ്‌ച

എന്‍ഡിസ്സല്ല ആര്‍ ഡിസ്


 പ്രണയം 

തന്പതിവേടിലെ 

കീറാമുട്ടി .

വര്‍ഷങ്ങള്‍ 

നുരുമ്പിച്ച

ഫയല്‍ ഗദ്ഗദങ്ങള്‍ 

മാത്രം !


മാസം തോറും 

മറക്കാതെടുത്തു 

തുടച്ചു വയ്ക്കും 

ഭ്രഹ്മോസുകള്‍ !


നീരിപ്പുകഞ്ഞു 

തലനാരിഴ കീറി 

കുരുക്കഴിയാക്കുരു 

ക്കിലെയ്ക്കടുപ്പിക്കാ 

നെടുക്കുന്ന 

ശ്രമങ്ങള്‍ --

ഞങ്ങള്‍ ഒട്ടേറെ പേര്‍ 

കൈമാറിവന്ന 

ജീവല്‍ കെട്ടുകള്‍ 

എത്ര വാല്യങ്ങള്‍ ..


ക്ഷണികമായ് 

അറുത്തു മാറ്റിയതും

നിറുത്തി പൊരിച്ചതും 

ഒരേ കയ്യാല്‍ .


എന്തിങ്ങനെ ?

പലവട്ടം പലവെട്ട് !

പലവട്ടു തന്നെ.

 

അറിയില്ല 

പ്രിയതമേ 

ഒരു മാത്രനിന്നെ 

കുറിച്ചൊരുമാത്ര 

നിനയ്ക്കാതിരിക്കാന്‍ 

ശ്രമിച്ചു.. 

തോറ്റ് 

വീണ്ടുമോരോര്‍മ്മക്കുറിപ്പ് ....


"മേല്‍ സൂച്ചനയിലെ 

ന്തെങ്കിലും ഉത്തരവ് ലഭിച്ചാലീ 

യാപ്പീസിലറിയിക്കാനപേക്ഷ"

എഴുതിയെഴുതി 

പേന ഓക്കാനിക്കുന്നു. 


നീ 


ഒന്നിന് രണ്ടും  

മൂന്നും നാലുമായ് 

എത്ര വാല്യങ്ങളി

ലവസാനിക്കുന്നതും 

തന്പതിവേടുകളിലെ 

സ്ഥിരം കാഴ്ചയായ് 

മാറിയോരോര്‍മയായ് 

മാറും വെറും ഫയലായ് 

മാറിയോ...

പ്രണയമേ ...




അഭിപ്രായങ്ങളൊന്നുമില്ല: