ഗര്‍ഭം ധരിച്ച
മേഘങ്ങള്‍
ചീര്‍ത്തു വീര്‍പ്പിച്ച
കുന്നുകളാല്‍
ചോലകലനക്കി
കാട്ടരുവിയാക്കി
- കലമാനുകള്‍ക്കായി -
കലമാനുകള്‍ പക്ഷെ
കൃഷിയിടങ്ങളില്‍ ഭക്ഷിച്ചും
എന്ഡോസള്‍ഫാന്‍ വെള്ളം കുടിച്ചും
നന്നേ വളര്‍ന്നനങ്ങാതായി,
ചിലവ വെന്തു വെണ്ണീരായി.
കലമാനുകളെ വൃഥാ
വിളിച്ചു വിളിച്ചു
അരുവിയിയുടെ
കളകളാരവം നിലച്ചു ..
കിടാവിനെന്നു കരുതി
ചുരത്തി വറ്റിച്ച
അകിടായിരുന്നു
ആ ജന്മം ...
കരഞ്ഞു കരഞ്ഞു
കാട്ടരുവി കണ്ണീരുണങ്ങി
വീണ്ടും മഷിയൊഴിഞ്ഞ
എന്‍റെ പേനയായി മാറിയോ





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ