ഓസ്കാര്‍ പിറ്റോറിയസ്
ആശ പഴുത്തു
നാണമുരുകാതെ
പ്രണയമിറ്റു വീഴില്ല
മണ്ണില്‍ .
മണ്‍ പരാഗങ്ങ
ളൊന്നു ചേരാതെ
കൊടിയടക്കില്ല
ചേതന .
നനവറിയാതെ
നാമ്പു മുളപൊട്ടില്ല
വിത്തു പാത്രത്തി
ലിന്നോളം
ചുട്ടവെയില്‍
ചെയ്തികള്‍ക്ക്
മറുപടിയായ്
കറുത്തു തണുത്ത
കവിള്‍ വീര്‍ത്തു
കനക്കാതെ
കണ്ണീരു തുളുമ്പില്ലൊരു
മേഘവും .
അങ്ങനെയൊരമ്മ പെറ്റു
പിറ്റൊരിയസ്സിനെ
പെറാതിരിക്കാന്‍
ആവാഞ്ഞപ്പോള്‍ .
പെരുവിരല്‍,
കുതികാല്‍, ഞെരിയാണി,
കണങ്കാല്‍, നഖങ്ങള്‍ ,
ഇല്ലാതെ
അതിനാല്‍ ......
കീറി വിണ്ട പാദങ്ങള്‍,
നഖത്തിലഴുക്ക്, ഇക്കിളി,
കുത്തിപ്പഴുക്കല്‍, വ്രണങ്ങള്‍,
ഉപ്പൂറ്റി വേദനകളില്ലാതെ
കൌമാരം കടന്നു പോയി
മുദ്ര പതീക്കാത്തൊരു
കാല പാദം.
കരയാനൊരു വേദനയോ
വേദനിക്കുവാനൊരു സമയമോ
ഇല്ലാതായെത്രനാള്‍ ?
വൈദ്യം, കവിത ,
ചിത്രമെഴുത്ത്,
കരകൌശലങ്ങളൊന്നുമെയല്ല,
കൌതുകമെഴും
കളികള്‍ , പുസ്തകം
കളിപ്പാട്ടവും വേണ്ട ...
മനം നിറയെ കിനാക്കള്‍ വേണ്ട
ഭൂമി പെണ്മടിയില്‍
നിവര്‍ന്നു നില്‍ക്കാന്‍
കാലുകള്‍ മാത്രം .
കാലുകള്‍ മാത്രം.
ചരാചരങ്ങളുടെ വേദന
ഓംനിപൊട്ടനെന്തറിഞ്ഞു.?
സൃഷ്ടിപ്പുര താക്കോല്‍
അപഹരിച്ചൊരു സൃഷ്ടി
പിന്നീട് പിറ്റൊരിയസ്സിനു
കാലുകള്‍ കൊടുത്ത്
സ്രഷ്ടാവിനെ
കൊഞ്ഞനം കുത്തി.
കാലുകള്‍ -
പാദങ്ങള്‍
വണ്ണ കള്‍
ഞരമ്പുകള്‍
മാംസം,
പേശികള്‍
എല്ലാം
മനക്കരുത്തില്‍
വാര്ത്ത
ഉരുക്കുമാത്രമായ്
നേടുന്നനെ നിവര്‍ന്നു ,
കുതിക്കുവാന്‍
വെമ്പി തുടിച്ച
ജന്മമെ,
ഇഴയുന്ന
ലോക യവ്വനത്തെ
പോരിനായി വിളിച്ച്
രതി യൂറി ഇറ്റിറ്റായ്
മതി നിറഞ്ഞു വീര്‍ത്തു
പൊട്ടി മുളച്ചതെന്റെ
പോയ്കാല്‍ പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ