2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 3

 

കുറിപ്പ് 3

 അക്ഷയം

അക്ഷതം

അക്ഷരങ്ങള്‍

 പിറ്റേന്ന് സ്കൂളില്‍ ചേര്‍ക്കാന്‍ തന്നെ  കൊണ്ട് പോകുന്നതിനു മുന്പ് സന്ദീപ്‌ ഒരു കാര്യം കണ്ടു. ചാക്കുകൊണ്ട് മറച്ച ഷെഡിന്റെ അരുകിലെ  അടഞ്ഞു കിടന്ന വാതിലിനു മുകളിലൂടെ ഒരു വെള്ള തുണി വലിച്ചു കെട്ടി അതില്‍ നല്ല ഭംഗി യുള്ള അക്ഷരത്തില്‍ ഒരാള്‍ എഴുതുന്നു. കൂര്‍ത്ത കത്തികളുടെ ആകൃതിയില്‍ ഉള്ള എഴുത്ത്.... ബംഗാളി ഭാഷ ....  അങ്ങനെ ഈ പ്രദേശത്തെ ഭാഷ ബംഗാളി എന്ന് അയാള്‍ അറിഞ്ഞു.

 

    പുതിയ സ്കൂള്‍ - റെയില്‍വേ സ്ക്കൂള്‍ ആണ്. അതയാളുടെ മൂന്നാമത്തെ സ്കൂള്‍ ആണ്. അമ്മവീടിന്റെ അടുത്തുള്ള വീട് ആണ് ആദ്യത്തേത്. പിന്നെ സ്വന്തം വീടിന്‍റെ അടുത്ത് പിന്നെയാണ് ഇത്. പണ്ട് മാതാപിതാക്കളുടെ സൗകര്യം അനുസരിച്ചാ യിരുന്നല്ലോ കുട്ടികളുടെ പഠനം നടത്തി യിരുന്നത്. ഇപ്പോള്‍ കുറെ പേരെല്ലാം പഠന ത്തിന്റെ സൗകര്യം അനുസരിച്ച് മാതാ പിതാക്കളുടെ ജോലിയും താമസവും ക്രമീകരി ക്കുന്നുണ്ട്. വിദ്യാഭ്യാസം അത്രമേല്‍ പ്രധാന വിഷയവും ആശങ്കയുമായി മാറിയല്ലോ. സ്കൂളില്‍ അഡ്മിഷന്‍ നേരത്തേ പറഞ്ഞു വെച്ചിരുന്നു.  അവിടത്തെ ടീച്ചര്‍ മാരുടെ വാട്ട്‌ ഈസ്‌ യുവര്‍ നേയിം നാട്ടിലെ വാട്ട്‌ ഈസ്‌ യുവര്‍ നെയിമും  തമ്മില്‍ ഒരുപാട് വ്യത്യാസം തോന്നിയതാണ് ആദ്യത്തെ ഞെട്ടല്‍. പിന്നെ ഞെട്ടല്‍ ഒരു ശീലമായി.... ക്ലാസുകള്‍ എന്നേ തുടങ്ങിയിരുന്നു. ഒന്നും മനസ്സിലായില്ല . ബംഗാളി കൂടാതെ ആംഗ്യ ഭാഷ വശമാക്കുവാനും പഠിക്കേണ്ടി യിരി ക്കുന്നു. ആദ്യത്തെ രണ്ടു പീരീഡ്‌ കഴിഞ്ഞ പ്പോള്‍ അച്ഛനമ്മമാരോടൊപ്പം വീട്ടിലേക്ക്‌ പോകാന്‍ അന്ന് പറ്റിയിരുന്നു. സന്ദീപിന് ആദ്യ ദിവസം ഇത്ര വേഗം വീട്ടിലേക്ക് തിരിച്ചു പോകണം എന്നുണ്ടായിരുന്നില്ല. ആ കുട്ടികളേക്കാള്‍ കയ്യൂക്കും മേല്‍ക്കോയ്മയും തനിക്ക്  ഉറപ്പിക്കു വാന്‍ പാകത്തിന് പാവം കുട്ടികളാണ് അവരെന്ന് ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ക്ക്  തോന്നിയിരുന്നു. “സൈലെന്‍സ്” എന്ന് പറയുമ്പോഴേക്കും മിണ്ടാതെയോ ബ്ലിങ്കസ്യത്തോടെയോ വള രെ ശ്രദ്ധി ച്ചോ ഈ കുട്ടി കള്‍ ഇരിക്കു ന്നുണ്ടായിരുന്നു. നാട്ടിലെ രണ്ടു സ്കൂളിലെ യും കുട്ടികള്‍ കായികമായും ബുദ്ധിപരമായും

തന്നെക്കാള്‍ എന്തു കൊണ്ടും മുന്തിയവരാണെന്നു തോന്നിയിരുന്നു. സ്കൂള്‍ ബെല്ലടിച്ചാല്‍ ഓടി ഗേറ്റിനു മുന്നില്‍ വന്നു നില്‍ക്കാനുള്ള ഓട്ടത്തിലായാലും, ഉച്ച ഇടവേളയില്‍ ആദ്യം ഭക്ഷണം കഴിച്ചു കളിക്കാന്‍ പോകുന്ന കാര്യത്തിലായാലും കുട്ടികള്‍ പരസ്പരം ഉരുളക്കുപ്പേരി പോലുള്ള മറുപടി പറയുന്ന കാര്യത്തിലായാലും.....

 

 വീട്ടിലേക്ക് തിരിച്ചു വന്ന്  റിക്ഷ ഇറങ്ങിയപ്പോള്‍ ആ വെള്ളത്തുണി കടയുടെ വാതിലിനു മുന്നില്‍ ഉണ്ടായി രുന്നില്ല. അതൊരു ബാനര്‍ ആണെന്നും ബാനര്‍ എഴുതുന്ന സ്ഥലമാണ് അതെന്നും അയാള്‍ക്ക്  മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാ യിരുന്നില്ല.  റിക്ഷക്കാരന് ഇടത്തോട്ട് ആണ് പോകേണ്ടിയിരുന്നത്‌ എന്നത്  കൊണ്ട് ആ വാതിലിനു മുന്നിലാണ് അന്ന് നിര്‍ത്തിയത്. പിന്നീടു അയാള്‍ സ്കൂളിലേക്ക് പോയിവന്നി രുന്ന സ്കൂള്‍ റിക്ഷയും അതെ ഇടത്ത് തന്നെ യാണ് നിറുത്താറുള്ളത്. സ്കൂളില്‍ പോകാന്‍ രാവിലെ  കാത്തു നില്‍ക്കാനും പതിയെ പത്തടി മാറി ആ വാതിലിനു മുന്നില്ലേക്ക് നീങ്ങി നിന്നു റിക്ഷ കയറുവാനും അയാള്‍   തുടങ്ങി. പതുക്കെ പതുക്കെ ചാക്ക് മാറ്റി തല അകത്തേക്കിട്ട് നോക്കുവാനും ദിവസങ്ങള്‍ക്കു ള്ളില്‍ അവസരമുണ്ടായി. അച്ചന്‍ നാട്ടിലേക്ക് തിരിച്ചു പോയതോട് കൂടി ആ ഷെഡിലേക്ക് തനിക്കും അച്ഛച്ചനും പ്രവേശനം സ്വായത്ത മാക്കാനും സാധിച്ചിരുന്നു.

 

 

അതിനകം ദുര്‍ഗ യുടെ കഥയും കാളിയുടെ രൌദ്ര ഭാവങ്ങളും തനിക്ക്  അമ്മയില്‍ നിന്നും അമ്മൂമ്മയില്‍ നിന്നും പുരാണങ്ങള്‍  കേട്ട് കുറെയൊക്കെ  മനസ്സിലായിരുന്നു.    അവരില്‍ നിന്നും പറഞ്ഞറിഞ്ഞ ദുര്‍ഗയില്‍ നിന്നും വിഭിന്നമായി  മറ്റൊരു ദുര്ഗ ശില്പമായി രൂപപ്പെടുന്നതിന്റെ കൂടി സാക്ഷിയാകാന്‍ പടിപടിയായി കഴിഞ്ഞു.

 

 

 

 മുളയും കമ്പുകളും ചേര്‍ത്ത് കെട്ടി വൈക്കോല് കൊണ്ട് നിമ്നോന്നതങ്ങള്‍ സൃഷ്ടിച്ചു തയ്യാറാക്കുന്ന രൂപത്തില്‍  കളിമണ്ണ് പിടിപ്പിച്ചു കൊണ്ടാണ് ശില്‍പ്പം തയ്യാറാക്കു ന്നത്. കളിമണ്ണെടുത്തു കുളമായ ഒരു നാട്ടില്‍ നിന്നും ആമ്പല്ലൂരില്‍ നിന്നുമാണ് അയാള്‍ വന്നതെങ്കിലും ഇത്തരം ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നത് കളിമണ്ണ്  കൊണ്ടാണെന്ന് അറിയില്ലാ യിരുന്നു. ഓര്‍മ്മിചെടുത്താല്‍ ഓട്ടുകംബനികളില്‍ ജോലിക്ക് പോയിരുന്ന അയല്‍ക്കാര്‍ ഓണക്കാലത്ത് ഓലയില്‍ പൊതിഞ്ഞു വലിയ കഷണം കളിമണ്ണ് കൊണ്ടു വരുമാ യിരുന്നു. ആ കളിമണ്ണ്  കൊണ്ട് അയല്‍ക്കാര്‍ക്കെ ല്ലാവര്‍ക്കുമുള്ള “തൃക്കാക്കരയപ്പന്‍” ഉണ്ടാക്കു ന്നത്‌ കണ്ടിട്ടുണ്ട്. അത്ര തന്നെ. കയ്യും കാലും ഇല്ലാത്ത; തല ഇല്ലാത്ത വല്ലാത്തൊരപ്പന്‍ എന്ന് തോന്നിയിരുന്നെങ്കിലും..... വായില്‍ തോന്നിയതോക്കെയും പറയാനുള്ളതല്ലെന്നു അന്നേ പഠിപ്പിച്ചിരുന്നു.

“ശൂ.... മിണ്ടാണ്ടിരി മോനേ...”

 

 

ശില്പമുണ്ടാക്കുന്നതിനു ദീര്‍ഘ വീക്ഷണത്തി ന്റെ കൂടി ആവശ്യമുണ്ട്. മുന്നൊരുക്ക ങ്ങളുടെയും. വലുപ്പം കൂടും തോറും മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ആവശ്യമാണ്. കാരണം ശില്പങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് കാഴ്ച ഇല്ലാത്തയാള്‍ക്കു കൂടി ആസ്വദിക്കാ നായാണ്‌. സ്പര്‍ശനത്തിലൂടെ ആസ്വദിക്കാവുന്ന മറ്റ് എത്ര കലകള്‍ ഉണ്ട് ?  മറ്റേതു കലയെക്കാളും ഭാഷാ പരിമിതിക്കപ്പുറം ഒരു ശില്‍പത്തിനു സ്വീകാര്യതയുണ്ടാ യിരിക്കും. ശില്‍പ്പത്തിനു ഒരു കൈ വേണമെങ്കില്‍, അത് ഉടല്‍ തീര്‍ത്തതിനു ശേഷം ആലോചിച്ചാല്‍ പോര, അതിനും മുന്‍പേ അതിന്‍റെ അസ്ഥികൂടം ജനിച്ചിരിക്കണം... അങ്ങനെ ശില്‍പകല ലോകത്തിലെ ഏറ്റവും വലിയ അത്ഭുത മാണെന്നു സന്ദീപിന്‍റെ മനസ്സില്‍ പതിഞ്ഞു പോയി. 

 

 

 

മനുഷ്യന്‍ തന്റെയും  സഹജീവി കളുടെയും ശില്പങ്ങള്‍ തീര്‍ക്കുന്നു.   അതി ലൂടെ, മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ഒളിഞ്ഞി രിക്കുന്ന ദൈവങ്ങളുടെ പുനരവ താരമായി മനുഷ്യന്‍ രൂപാന്തരം പ്രാപിക്കുകയാണ്. ശില്‍പം പൂര്‍ത്തിയാകു ന്നതോടെ ശില്‍പ്പി സ്വയം ഒരു ശില്‍പ്പവും ഒരേ സമയം ദൈവവും ആയി മാറുകയാ ണെന്ന്  കൂടിയാ ണെന്ന് അയാള്‍ക്ക് അന്ന് അറിയുമാ യിരുന്നില്ല.   

 

 

  തനിക്കും അച്ചാച്ചനും എപ്പോള്‍ വേണമെങ്കിലും ആ ഷെഡി ലേക്ക്    കയറി ചെല്ലാമായിരുന്നു. അങ്ങനെ ഒരു സന്ധ്യക്ക് അച്ചാച്ചന്‍ ഒരു ബീഡിയും കത്തിച്ച് ഷെഡ്‌ഡിന്റെ അകത്ത് ഒരു മൂലയില്‍ ഇരിക്കയായിരുന്നു.      സന്ദീപ്‌ അവിടെ ബാക്കിയായ കളിമണ്ണ്  ഉരുട്ടി പതിവ് പോലെ  പോക്കറ്റില്‍ ഇടാനുള്ള പരിപാടിയിലായിരുന്നു. അപ്പോള്‍ മുകളില്‍ ദുര്‍ഗയുടെ കഴുത്തിനു മണ്ണ് തേച്ചു കൊണ്ടിരുന്ന    പ്രധാന കലാകാരന്‍ ശുദ്ധമായ ബംഗാളിയില്‍ ചുണ്ടിന്‍റെ കൊണിലൂടെ ഭംഗിയായി ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു. മനസ്സിലായില്ലെന്ന് കണ്ടു അത് തന്നെ വീണ്ടും പറഞ്ഞു.  അച്ചാച്ചന്റെ പ്രതിമ ഉണ്ടാക്കി തരണോ എന്നോക്കെയുല്‍ ല്ഘ്വ്തോടെ പറഞ്ഞ പോലെ തോന്നി. എങ്കിലും മനസ്സിലായില്ലെന്ന് തന്നെ പ്രകടിപ്പിച്ചു.  രക്ഷയില്ലെന്നു           മനസ്സിലാക്കി കൂട്ടത്തിലെ സഹായി ഹിന്ദിയില്‍ ഉദാരമായി വിവര്‍ത്തനം ചെയ്തു:

“കല്‍ ... കല്‍ സെ തീന്‍ ദിന്‍   യഹാം ആണെ കൊ മന ഹയ്” പിന്നെ സഹതാപത്തോടെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

മുഖവും കൈകളും എങ്ങനെയാണ് വെക്കുക എന്ന്‍ കാണണമെന്ന തായിരുന്നു ഇനിയു                                                                                                                ള്ള കൌതുകം... അത് നഷ്ടമാകുമോ?

 

“യു ലീവ്?’ അച്ചാച്ചന്‍ വിട്ടില്ല.

 

  ന.. ന.. നാ... അന്ധര്‍ നഹിം ആനാ.... കല്‍ സെ തീന്‍ ദിന്‍”

 

അത് മനസ്സിലായത്‌ അല്‍പ്പം വേദനയോ ടെയാണ്.....ദുര്‍ഗയ്ക്ക്  കയ്യും കഴുത്തും തലയും വെക്കുന്ന ദിവസങ്ങളാണ്.  അത് സന്ദീപ്‌ ആയാല്‍ പോലും കാണിക്കില്ല എന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.

ആദ്യത്തെ ദിവസം അയാള്‍  ആ ഭാഗത്തേക്ക് തന്നെ നോക്കിയില്ല.

 

 

തൊട്ടടുത്ത വാതില്‍ അപ്പോള്‍ മലര്‍ക്കെ തുറന്നിരുന്നു..

തുടരും.......

 

 

അഭിപ്രായങ്ങളൊന്നുമില്ല: