2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 4

 

കുറിപ്പ് 4.

 

   

അക്ഷയം

അക്ഷതം

അക്ഷരങ്ങള്‍ .... 2

 

 

ദുര്‍ഗയുടെയും മറ്റ് ബഹുഭാഹുക്കളായ ദേവീ ദേവന്മാരുടെയും കൈകളിലുള്ള പലവിധ ആയുധങ്ങളുടെ രൂപത്തിലുള്ളതാണ് ബംഗ്ലാ ഭാഷാ അക്ഷരങ്ങള്‍. കൂര്‍ത്തും വളഞ്ഞും ചുരുണ്ടും എത്തി നോക്കും വിധത്തിലും ഭംഗിയുള്ള   അക്ഷരങ്ങള്‍. അവ നാലുവരി കോപ്പിയില്‍ എഴുതി പഠിക്കുക എന്നത് ശ്രമകരമാണ്.

മലയാളികളുടെ ഭാഷയാണ് ഏറ്റവും ബുദ്ധിമുട്ടെന്നു മറ്റെല്ലാ ഭാഷക്കാരും പറയുന്നു. 

ത .. റ  ... എന്നൊക്കെ താരതമ്യേന എളുപ്പമുള്ള അക്ഷരങ്ങള്‍ എഴുതി തുടങ്ങിയത്  കൊണ്ട് നമ്മള്‍ അതിന്‍റെ ബുദ്ധിമുട്ട്  അറിയാതെ പോയതാണ്.

മറ്റ് ഭാഷകളെല്ലാം അക്ഷരമാല ആദ്യം മുതല്‍ ആണോ പഠിപ്പിക്കുന്നത് ?  ഇംഗ്ലിഷ്, ഹിന്ദിയും ബംഗ്ലയും  ഒക്കെ അങ്ങനെയാണ്. നാലു വര കോപ്പി പുസ്തകങ്ങളില്‍  കുട്ടികളെ ആക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുന്നതിന് ഓരോ അമ്പുകള്‍ ആണ് വഴി തെളിക്കുന്നത്. ആ കൊച്ച് അമ്പുകളെ പിന്തുടര്‍ന്നു അക്ഷരം എഴുതി പൂര്‍ത്തിയാക്കുക എന്നത് ഏതൊരു കുട്ടിയെയും പോലെ  സന്ദീപിനും ഇഷ്ടമായിരുന്നു. നാട്ടില്‍ കുറെ നാള്‍ എഴുതിയതിന്‍റെ   അനുഭവവും ഉണ്ടായിരുന്നല്ലോ.

സ്കൂളില്‍ ശനിയും ഞായറും മുടക്കമാണ്. ഉച്ച വരെയേ മറ്റ് ദിവസങ്ങളില്‍ ഉള്ളൂ. പുസ്തകങ്ങളെല്ലാം ലഭിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് മേമയും അമ്മയും അമ്മൂമയും വട്ടം കൂടി ഇരുന്നാണ് പുസ്തകങ്ങള്‍ ചട്ടയിട്ടു കൊണ്ടിരുന്നത് . ഇന്നത്തെ പോലെ മിനസമുള്ള ചട്ടക്കടലാസ് അല്ല, പരുപരുത്ത, ചാര നിറമുള്ള ഒരു തരം കട്ടിക്കടലാസ്സാണ്. കുറച്ചു നാള്‍ മുന്പ് വരെ ഇത്തരം കടലാസ്സ് റോളുകളാണ്  കേരളത്തില്‍  സദ്യകളില്‍ മേശ വിരികളായി ഉപയോഗിച്ചിരുന്നത്  എന്നു തോന്നുന്നു. പുസ്തകങ്ങളുടെ പുതുമണത്തിന്റെ എല്ലാ ഊഷ്മളതയും നഷ്ടപ്പെടുത്തുന്നതാണ് അതിന്റെ ഒരു ഗന്ധം. അത് സന്ദീപിന് തീരെ പിടിക്കുമായിരുന്നില്ല.  നോട്ടു പുസ്തകങ്ങള്‍ അടക്കം ഇരുപതോളം എണ്ണം ഉണ്ടായിരുന്നു. കുറച്ച് പുസ്തകങ്ങള്‍ ചട്ടയിട്ടത്തോടുകൂടി മേമ സന്ദീപിന്‍റെ ഇംഗ്ലിഷ് സ്റ്റോറി ബൂക്കെടുത്ത് കമിഴ്ന്നു കിടന്നു. അമ്മയും അമ്മൂമയും കൂടി ചട്ട ഇട്ടു കഴിഞ്ഞതും മേമ ആ പുസ്തകം മുഴുവനും വായിച്ചു തീര്‍ത്തു.

കഥപറഞ്ഞു താരാം. ട്ടാ. അയാളെ  സമാധാനിപ്പിക്കുകയും ചെയ്തു.

 

നെമണിക്കരയിലെ കൊച്ചു ഗ്രാമത്തില്‍ പോലുമുണ്ട് നൂറുകണക്കിന് പുസ്തകങ്ങള്‍ ഉള്ള രണ്ടു വായനശാലകള്‍. സന്ത്രഗചിയില്‍ ഈ വീട്ടില്‍ നിന്നും അഞ്ചു മൈലോളം പോകണം ഫ്രെണ്ട്സ് ക്ലബ് ലൈബ്രറിയില്‍ എത്താന്‍. ജഗച്ച ജി ഐ പി കോളനിയില്‍ ആണ് അത്. റേഡിയോ അല്ലാതെ മറ്റൊരു മാധ്യമവും ഇല്ലാതിരുന്ന ഒരു കാലത്തെ ആഭ്യസ്തവിദ്യരുടെ നേരം പോക്കുകള്‍ വായനയായിരുന്നല്ലോ. ഒരുപക്ഷേ മേമയും അമ്മയും ആയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും ആദ്യം ചോദിച്ച അഞ്ചു ചോദ്യങ്ങളില്‍ ഒന്ന് അടുത്ത് ലൈബ്രറി ഉണ്ടോ എന്നായിരിക്കും.

 

കടകളില്‍ നിന്നും പൊതിഞ്ഞു കിട്ടുന്ന ഓരോ കടലാസ് കഷണങ്ങളും   ചുമരിലെ   ഒരു ആണിയില്‍ കൊരുത്ത നൂല്‍കമ്പിയില്‍ കൊളുത്തി ഇടുമായിരുന്നു  ... കല്‍ക്കരി അടുപ്പ് കത്തിക്കാന്‍ ആണെന്നാണ് ആയാ ള്‍  കരുതിയിരുന്നത്. എന്നാല്‍ ആ കടലാസ് കഷണങ്ങളില്‍ ഇംഗ്ലിഷിലും ഹിന്ദിയിലും ഉള്ളവ അടുപ്പ് കത്തിക്കുന്നതിന്  മുന്പ്  അവര്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു.

നെന്‍മണിക്കരയില്‍ വീടിന്റെ തൊട്ട് അയല്‍വക്കത്തായിരുന്നു ഗോപാലേട്ടന്‍റെ ചായക്കട. അവിടെ വരുത്തുന്ന  എക്സ്പ്രസ് ദിനപത്രം എത്രയോ പേര്‍ വായിച്ചു ചുളിഞ്ഞു പണ്ടാരമടഞ്ഞ രൂപത്തിലാകുമായി രുന്നു ഉച്ചയാകുമ്പോഴേക്കും. അത് എന്നും വൈകീട്ട് വീട്ടിലേക്ക് കൊണ്ട് വന്നു വായിച്ചു ചുളിവ് നീര്‍ത്തുന്നത്  അമ്മയുടെ വീട്ടിലായിരുന്നു. അക്ഷരങ്ങളോടുള്ള ആ ഒടുങ്ങാത്ത  ആര്‍ത്തിയാവണം അമ്മയെയും മേമയെയും ഇത്ര   ദൂരത്തിലുള്ള   ഒരു ദേശത്തെ എത്രയും അപരിചിതമായ ചുറ്റുപാടിലെ  ഉന്നതമായ ഉദ്യോഗത്തിലെ ത്തിച്ചതും.

 

 

പതിവുപോലെ    രാവിലെ എണീറ്റത്തും മുറിയുടെ   അങ്ങേയറ്റത്തെ ജനലിലൂടെ സന്ദീപ്      പ്രവേശനം- താല്‍ക്കാലികമായി നിഷേധിക്കപ്പെട്ട- ഷെഡ്ഡിലേക്കു  നോക്കി. അത് അടഞ്ഞു  തന്നെ കിടന്നു. തൊട്ടടുത്ത ചുമരില്‍ ബാനര്‍ എഴുത്ത് തുടങ്ങിയിരുന്നു. ദുര്‍ഗാ പൂജയുടെ നാളുകള്‍ വരികയായിരുന്നു. അതിനോടനുബന്ധിച്ച പരസ്യബാനറുകളുടെ   എഴുത്തുകളാണ് അധികവും. തുണിക്കടകളുടെയും വീട്ടുപകരണങ്ങളുടെയു മൊക്കെ പരസ്യങ്ങള്‍...

 

 

സ്കൂള്‍ റിക്ഷ കാത്തു നില്‍ക്കുമ്പോള്‍ ആ ബാനറെഴുത്ത് കൂടുതല്‍ വ്യക്തമായി കാണാനായി. കലാകാരന്‍മാരും

 കൊച്ചു കുട്ടികളും ഒരേപോലെയാണു...... അവരും വര ഇട്ടു കൊണ്ട്  തന്നെയാണ് എഴുതുന്നത് . കുട്ടികള്‍ക്ക് നാലു വരയാണെകില്‍ ഇവര്‍ക്ക് മൂന്നു വരയാണ് ഹിന്ദിക്കും ഇംഗ്ലീഷിനും. മലയാളത്തിന് രണ്ടു വരി കോപ്പി മതി. റോബിന്‍ ബ്ല്യൂ  - നീലം പാക്കറ്റില്‍ നൂലു  മുക്കി ആ നൂല് ബാനര്‍ തുണിയോട് ചേര്‍ത്തു രണ്ടു പേര്‍ വലിച്ചു പിടിച്ച് ഒരു കൈ കൊണ്ട് ചേരട് പുറത്തേക്ക് വലിച്ചു ഒറ്റ വിടലാണ്. ആ നീല ചരട് ബാനര്‍ തുണിയില്‍ നീല വര പതിപ്പിച്ചിരിക്കും. ദൂരെ നിന്നു നോക്കുമ്പോള്‍ അങ്ങനെ ഒരു വര ഉള്ളതായി തോന്നുകയില്ല. ആ വരി മുഴുവന്‍ എഴുതി കഴിഞ്ഞാല്‍ ഒരു തട്ടിന് നീലം പാറി പോവുകയും ചെയ്യും, ഗംഭീര പരിപാടി തന്നെ. സന്ദീപ് അല്‍ഭൂതപ്പെട്ടു..  പരന്ന ബ്രഷുകള്‍  കൊണ്ട്  പെയിന്‍റില്‍ മുക്കി നേറെ എഴുത്താണ്. ഒരു സംശയവുമില്ലാ.... നോക്കി നില്‍ക്കുവാന്‍ തന്നെ എന്തു രസമാണ്...

സ്കൂളില്‍ നിന്നും തിരിച്ചു റിക്ഷ ഇറങ്ങുംബോള് കുറച്ചു നേരം അവിടെ ചുറ്റി പറ്റി നില്‍ക്കുക പതിവായി. അമ്മൂമ്മയും ഗേറ്റിന് അരികില്‍ നിന്നും ആദ്യത്തെ വീട്ടിലെ അമ്മയോട് എന്തെങ്കിലുമൊക്കെ മുക്കിയും മൂളിയും സംസാരിച്ച് തുടങ്ങിയിരുന്നു.  അങ്ങനെ ഒരു  അഞ്ചു മിനിറ്റ്  അക്ഷരങ്ങളുമായി  അത്തരത്തില്‍ കൂടി സംവദിച്ചു കൊണ്ടു കൂടിയുള്ളതായിരുന്നു.  വലുതാവുമ്പോള്‍ നല്ല ഒരു ബാനര്‍ എഴുത്തുകാരനാവാനും ശില്പകാരനാകാനും വേണ്ടി അയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. 

 

നാലു ദിവസം കഴിഞ്ഞിട്ടും ഷെഡ്ഡിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ബാനര്‍ എഴുതുന്ന ചേട്ടന്‍മാരും    ആ ഷെഡ്ഡിലേക്ക്  കടന്നു പോയിരുന്നു.  ആയാളും   അച്ചാച്ചനും അതിനകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച്  ഊഹാപോഹങ്ങള്‍ പറഞ്ഞുകൊണ്ടു നേരം കഴിച്ചു കൂട്ടി. അന്ന് വൈകീട്ട് അമ്മ അയാളുടെ സ്കൂള്‍ ഡയറി വായിച്ച് പൊട്ടിത്തെറിച്ചു.

 

 

ആദ്യം ആര്‍ക്കും കാര്യമൊന്നും മനസ്സിലായില്ല.  എവിടെ   നിന്‍റെ കൈയെഴുത്ത് കോപ്പി പുസ്തകങ്ങള്‍?

 

 

അമ്മ ഇത്ര ഉച്ചത്തില്‍  തന്നോടു സംസാരിക്കുന്നതു ആദ്യമായിട്ടായിരുന്നു.  

ഒരു  കുറുമ്പും ഇല്ല അവന്.

എന്നു തെല്ല്  അഭിമാനത്തോടെ പലരോടും പറയുന്നതു പോലും അയാള്‍ കേട്ടിരിക്കുന്നതാണ്. ഇപ്പോ എന്തിനാണ് ഇങ്ങനെ ....?

 അയാള്‍ ആ ഞെട്ടലില്‍ പുസ്തകം എടുക്കാനുള്ള ശേഷിയില്ലാതെ  ബ്ലിങ്കി നിന്നു. കരയുകയായിരുന്ന  അനിയത്തിക്കുട്ടിപോലും നിശ്ശബ്ദയായി.

 

അമ്മ തന്നെ മൂന്നു കോപ്പി പുസ്തകങ്ങളും എടുത്ത് അമ്മോമ്മയുടെ യും മേമയുടെയും അച്ചാച്ചന്റെയും  നേരെ തുറന്നു കാണിച്ചു കൊണ്ട് പറഞ്ഞു:

ഇത് കണ്ടാ നിങ്ങള്   ......

ഇരുപതും ഇരുപതും നാല്‍പ്പതു പുറങ്ങ്ള്‍ വീതമുള്ള മൂന്നു   കോപ്പി ബുക്കുകളും ഇവ  ന്‍ എഴുതി നിറച്ചു വെച്ചിരിക്കുന്നു.

 

മൂന്നും മുഴുവനോ ..................... മൂന്നു  പേരും ഒരുമിച്ച് ചോദിച്ചു.

 

ദേ നോക്ക്യെ .....................

 

അരുണ്‍കുമാര്‍ പൂക്കോം പിന്നീട് ഒരിക്കല്‍ അയാളോട് ചോദിച്ചു എന്താണ് നല്ല ഭംഗിയില്‍  കയ്യെഴുത്തുകള്‍  എഴുതാനുള്ള പ്രചോദനം എന്ന്. അപ്പോള്‍ അയാളും അയാളോട് സ്വയം ആ ചോദ്യം     ചോദിച്ചതു കൊണ്ടാണ് കുറിപ്പുകളില്‍ നല്ലെഴുത്ത് ഒരു വിഷയമായി വന്നത്. അത് അക്ഷരങ്ങള്‍ കണ്ടു പിടിച്ച പൂര്‍വ സൂരിക്ക ളോടു ള്ള   കൃതജ്ഞ്തയാണ് . അക്ഷര ങ്ങള്‍  ഇല്ലാതി രുന്ന ഒരു കാലമായിരുന്നെങ്കില്‍ .... എന്ന പേടി സ്വപ്നത്തോടുള്ള പേടിയാണ്. എഴുതുന്നതു എന്തു മാകട്ടെ അത് മറ്റുള്ളവര്‍  എന്തായാലും വായി ചിരിക്കണം എന്ന വാശിയാണ്. അരുണ്‍കുമാര്‍  പൂക്കോം  ഈ വിശദീകരണ ത്തില്‍ തൃപ്തനാകുമെന്ന് കരുത്തുന്നു.

തുടരണോ......?

അഭിപ്രായങ്ങളൊന്നുമില്ല: