2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 6

 

കുറിപ്പ് 6

 

 

 

നിറം

 

 

 

 

പിറ്റേന്ന് രാവിലെ സന്ദീപിന് ഭക്ഷണം വാരി  കൊടുത്തു കൊണ്ടിരുന്നപ്പോള്‍ തുറന്നു കിടക്കുകയായിരുന്ന വാതിലില്‍ ആയിട്ടും ആരോ മുട്ടുന്നുണ്ടായിരുന്നു. സന്ദീപിന്‍റെ ബാഗും പിടിച്ചു നില്‍ക്കുകയായിരുന്ന അച്ചാച്ചന്‍ വാതില്‍ക്കലേക്ക് ചെന്നു.

 

“റിക്ഷാകാരന്‍ “ അച്ചാച്ചന്‍ പറഞ്ഞു “ക്യാ?

നമ്മള്‍ നേരം വൈകിയോ? സമയം നോക്കി..

ഇല്ല .

പൈസ കൊടുക്കാനുള്ള സമയം ആയോ ? റിക്ഷ നേരത്തെ വന്നോ?

“എതുക്ക് വന്തേ? “

റിക്ഷാ മാമന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു:

“ദസ്‌ ദിന്‍ മേരാ ദോസ്ത് ആയേഗാ....

ഗാടി മേരാ ഹി രഹേഗാ” മേം സാബ് കോ ബോല്നെ കൊ ആയാ”

വൃത്തിയുള്ള ഹിന്ദി ആയതു കൊണ്ട് അകത്തെ മുറിയില്‍ ആയിരുന്നിട്ടും പഴയ എട്ടാംക്ലാസിന്‍റെ നരച്ച ഓര്‍മകളുറങ്ങുന്ന ഹിപ്പോകാമ്പസ്സിന്റെ ഏതോ മൂലയില്‍ നിന്നും കാര്യം അമ്മുമ്മയ്ക്ക് പിടി കിട്ടി.

“റിക്ഷാകാരന്‍ പത്ത് ദിവസത്തേക്ക് വരില്ലാന്ന്  പറഞ്ഞെന്നാ തോന്നണത്. “ സ്വന്തം ശബ്ദം മോന്തായം കേള്‍ക്കാതിരിക്കാനുള്ള സ്വാഭാവികതയോടെ അമ്മൂമ്മ പറഞ്ഞപ്പോള്‍ സന്ദീപും അച്ചാച്ചനും അക്ഷരാര്‍ഥത്തില്‍ ഗംഭീരമായോന്നു ഞെട്ടി.

“പകരം അയാള്‍ടെ കൂട്ടുകാരന്‍ വരുംന്ന് ...” അത് അച്ചാച്ചനും പെരക്കുട്ടിക്കും ആശ്വാസമായെങ്കിലും അമ്മൂമ്മയുടെ ഹിന്ദിയുടെ ഞെട്ടല്‍ മാറിയിരുന്നില്ല.

 

വേഗം വായ്‌ കഴുകി റിക്ഷാമാമന്റെ ഒപ്പം റോട്ടിലേക്ക് അയാളും അച്ചാച്ചനും നടക്കുമ്പോള്‍ അച്ചാച്ചന്‍ ചോദിച്ചു:

“നയാ റിക്ഷാവാല സ്റ്റോപ്പ്‌ മാലൂം?

 

“വോ അഭി ആയാ ഹൈ ആജ് സെ മൈം ചുട്ടി ഹായ്. ”

 

പുതിയ റിക്ഷാകാരന്‍ പഴയ ആളെക്കാള്‍ കുറച്ചു കൂടി പ്രായമുള്ളയാളാണ്. ചെറുപ്പക്കാരൊന്നും മ മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ ഓടിക്കാതായിരി ക്കുന്നു.  അച്ചാച്ചനും റിക്ഷാമാമനും സ്കൂള്‍ റിക്ഷയെ യാത്രയാക്കി.

“ബാക്കി സ്റ്റോപ്പ്‌ ജായാ നഹി?

“ബുഡാ കൊ മാലൂം” റിക്ഷാവാലാ അലസമായി പറഞ്ഞു.

റിക്ഷാവാലയുടെ  അവധികളില്‍ സാധാരണയായി അയാളാണ് വണ്ടി ഓടിക്കാറുള്ളതത്രെ. ബന്ധവസ്സായി മൂടിയിരുന്ന ഷെഡ്‌ അപ്പോഴും മൂടി തന്നെ കിടന്നു.

റിക്ഷ തോട്ടരുകിലെ പറമ്പിന്റെ കൊണോടു കോണായിട്ടായിരുന്നു പൊകാറും വരാറുമുള്ളത് . അന്ന് പക്ഷെ നേരെ ഗ്രൌണ്ടിനു പുറത്തുള്ള മണ്ണ് വഴിയിലൂടെ പടിഞ്ഞാറോട്ട് പിന്നീട്  ഇടത്തോട്ടും  തിരിഞ്ഞാണ് പോയത്. പുതിയ റിക്ഷാകാരനായത് കൊണ്ടാണെന്നാണ് സന്ദീപ്‌ കരുതിയത്‌. ഗോപാലേട്ടനെയോ ശിഷ്യന്മാരെയോ ആരെയും അവിടെ കാണാത്തതില്‍ ഒരു സങ്കടം അയാള്‍ക്കുണ്ടായിരുന്നു.

 

ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒരു മന്ദത . പെന്‍സില്‍ മുന തീര്‍ന്നു. ടീച്ചറോട് അതും പറഞ്ഞു പെന്‍സിലുമായി പുറത്ത് കടന്നു. നമ്പര്‍ വണ്ണിനു ആദ്യം പോയി. എന്നിട്ടാണ് ആയയെ സമീപിച്ചത്. പെന്‍സില്‍ ചെത്തി തരുന്നത് ആയാണ്. അവരോടു കുറച്ചു നേരല്‍ സംസാരിക്കാമല്ലോ.

“ദുര്‍ഗ സ്ടാച്യു ബനാന ദേഖാ ഹായ്?

അതിനു ആയമ്മ പറഞ്ഞത്, “മേം കഭി ബി ബനാനേ സമയ് ദേകാ  നഹിം. ഉസ്കെ ബാദ് പൂരാ ദസ് ദിന്‍ ഹൈന ടെക്നെ കെ ലിയേ ?”

 

എന്നാകേട്ടോ എന്നാ പോലെ അയാള്‍ പറഞ്ഞു:

“മേം ദേഖാ ഹായ് “

“ചലോ .. ഗോ ടൂ ക്ലാസ് “ ചെത്തിയ പെന്‍സില്‍ തന്നുകൊണ്ട് ആയമ്മ സന്ദീപിനെ പറഞ്ഞു വിട്ടു.

ഇവര്‍ക്ക്  മാത്രമേ ശരിക്ക് പെന്‍സില്‍  ചെത്താന്‍ അറിയുള്ളൂ.  കട്ടര്‍ കൊണ്ട്  ചെത്തുമ്പോള്‍ വീട്ടില്‍ എല്ലാവര്ക്കും ആദ്യത്തെ കഷണം മുറിഞ്ഞു പോകും. പിന്നത്തെ കഷണം ഉറചിരുന്നാല്‍ ആയി. ഇവര്‍ ഏതു തരം പെന്‍സില്‍ കട്ടര്‍ ഉപയോഗിച്ചാണോ ആവോ പെന്‍സില്‍ ചെത്തുന്നത്? ഒരിക്കല്‍ തന്‍റെ പെന്‍സില്‍ കട്ടര്‍ കൊണ്ട് ചെത്തി കാണിക്കാന്‍ പറഞ്ഞു നോക്കണം...

 

 

അന്ന് എല്ലാവരും ദുര്‍ഗാ പൂജയ്ക്ക് സ്കൂള്‍ പൂട്ടുന്നതിന്റെ കാത്ത്തിരിപ്പിലും ഒരുക്കത്തിലുമായിരുന്നു. സന്ദീപിന് അറിയാവുന്ന ദുര്‍ഗയുടെ ആ കഥ ചെറിയ മാറ്റങ്ങളോടെ ടീച്ചര്‍ പറഞ്ഞു കൊണ്ടിരുന്നു. ഇംഗ്ലീഷും ഹിന്ദിയും ബംഗാളിയും ചേര്‍ന്ന് വല്ലാത്ത അംഗവിക്ഷേപങ്ങളോടെയുള്ള കഥ  കുട്ടികള്‍ ഇഷ്ടമായെന്നു തോന്നി.

 

അടുത്ത പ്രവര്‍ത്തി ദിവസം ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ എല്ലാ കുട്ടികളുടെയും ഡയറികളില്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സന്ദീപ്‌, ടീച്ചറുടെ അടുത്തേക്ക് പോയി ചുറ്റി പറ്റിനിന്നു.  ദുര്‍ഗാ പൂജ ചെയ്യാനുള്ള പ്രതിമ താന്‍ പണിയുടെ പല  ഘട്ടങ്ങളില്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു.

“ആണോ” എന്നൊക്കെ ടീച്ചര്‍ പ്രതികരിക്കുമെന്ന് കരുതിയെങ്കിലും “ഹാങ്ങ്‌ ... ഹാങ്ങ്‌ ... ടേക്ക് യുവര്‍ സീറ്റ്” എന്നായിരുന്നു മറുപടി.

 

എന്തായാലും ഒരു ടീച്ചര്‍ ആകുന്നതിനേക്കാള്‍ മികച്ച കാര്യം ശില്‍പ്പി ആകുന്നതാണ്. പക്ഷെ അത്ഭുതത്തോടെ ഒരാള്‍ പോലും പ്രതികരിച്ചതായി സന്ദീപിന് അനുഭവപ്പെട്ടില്ല. അതെന്തൊരു കാര്യം എന്ന് അത്ഭുതപ്പെട്ടു കൊണ്ടും തന്‍റെ അത്ഭുതങ്ങള്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലാതെയും ആവാം എന്ന് അയാള്‍ ആദ്യമായി മനസ്സിലാക്കി.

 

 

സ്കൂള്‍ വിട്ടു പോകുമ്പോള്‍ ദുര്‍ഗാ പ്രതിമയെ ഒന്ന് തൊടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെയാണ് റിക്ഷയില്‍ കയറിയത്. സ്കൂളില്‍ നിന്നും കയറി റെയില്‍വേ ട്രാക്കിന് സമാന്തരമായി പോകുന്ന നാട്ടു വഴിയുടെ രണ്ടു വശത്തും കാലുകളും ത്രികോണാക്രുതിയിലുള്ള തോരണങ്ങളും നാട്ടിയിരിക്കുന്നത് കണ്ടപ്പോള്‍ തന്നെ ഒരു ഉത്സവ പ്രതീതി ഉണ്ടായിരുന്നു. പുതി റിക്ഷാ മാമന്‍ അദേഹത്തിന്റെ വായ്‌ ഒരു നിമിഷം പോലും അടച്ചു വെക്കാതെ എന്തൊക്കെയോ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ശുദ്ധമായ ബംഗാളിയിലായിരുന്നത് കൊണ്ട് ഒന്നും മനസ്സില്‍ ആകുന്നുണ്ടായിരുന്നില്ല.

 

കൂട്ടുകാര്‍ പലവട്ടം ചിരിച്ചു കൊണ്ട് റിക്ഷാ മാമനെ പ്രോത്സാഹിപ്പിച്ചു. ചെമ്മണ്ണ്‍ വഴിയിലെ ചില വളവുകളില്‍ സൂര്യവെളിച്ചത്തില്‍  തിളങ്ങുന്ന തോരണങ്ങള്‍  കായലിന്‍റെ ചെറു അലകളില്‍ വര്‍ണരാജി പടര്‍ത്തി തെളിച്ചും മായിച്ചും കളിച്ചു.

 

തൊഴുത്തുകള്‍ വൃത്തിയാക്കപ്പെട്ടു, മാടുകളുടെ കഴുത്തുകളില്‍ ചുവന്ന ചരടുകള്‍ വെളുത്ത ശങ്ഖു ലോക്കറ്റുമായി കാണായി. എന്തൊരു ആഘോഷമായിരിക്കും ഇനി വരാനിരിക്കുന്നത്. ?

വലിയ ഗേറ്റുകള്‍ പെയിന്‍റ് ചെയ്തിരിക്കുന്നത് അയാള്‍ ഇപ്പോള്‍ മാത്രമാണ് ശ്രദ്ധിച്ചത്. രണ്ടു നിലകെട്ടിടം പക്ഷെ പുതിയ പെയിന്‍റ് അടിച്ചിരുന്നില്ല. എന്നാല്‍ മതിലിനു പുറത്ത് കാടൊക്കെ വെട്ടി വൃത്തിയാക്കിയിരുന്നു.

 

 

പാട്ട് കേള്‍ക്കാനുണ്ടായിരുന്നില്ല. അയാളുടെ വീടിനു അടുത്തുള്ള ഗ്രൂണ്ടിനോട് അടുക്കും തോറും തോരണങ്ങളുടെ ആധിക്യം കൂടി കൂടി വന്നു. ചെറിയ ചെറിയ പന്തലുകള്‍ ഓല കൊണ്ടും വൈക്കോല് കൊണ്ടും തീര്‍ത്ത് കടകള്‍ സജീകരിക്കുന്നതിനായി ഒരുങ്ങിയിരുന്നു.

 

ആ പറമ്പിന്റെ അങ്ങേ മൂലയില്‍ ഒരു സ്റ്റേജ് ഒരുങ്ങിയിരുന്നു. അത് ഏന്തി വലിഞ്ഞു നോക്കുമ്പോഴേക്കും റിക്ഷാ മാമനെ മറ്റേതോ പരിചിതന്‍ വിളിച്ചു.  “ഒഇ .. “

 

“നിര്മാനാ കരെചെനായി? രിക്ഷയിലെ മാമന്‍ പഴേ മാമനോട് ചോദിച്ചു (കടയുടെ പനി കഴിഞ്ഞോ?)

 

“ന”

“ജൊല്ദി! തരതറി കരാ ”( വേഗാവട്ടെ)

 

അപ്പൊ ഒരു പീടിക തുടങ്ങാനാണ് മാമന്‍ പത്ത് ദിവസം ലീവാക്കിയത്ത്... പീടികയില്‍ എന്താണാവോ വില്‍ക്കാനുള്ളത് ?

റിക്ഷയില്‍ വരുന്ന ഏഴു കുട്ടികള്‍ക്കും ആ കടയില്‍ എല്ലാം സൌജന്യമായിരിക്കും എന്ന് അയാള്‍ കരുതി.

 

എന്നാല്‍ അയാളെ അത്ഭുതപ്പെടുത്തിയത് ചുറ്റും കാട് പിടിച്ചു കിടന്നിരുന്ന  ആ മൈതാനം എങ്ങനെ ഒരു ദിവസം കൊണ്ട് ഒരു പൂരപറമ്പായി എന്നാ കാര്യത്തിലായിരുന്നു. പലയിടത്തെയും വലിയ ചെടികള്‍ മുരിചിട്ടില്ലാ പക്ഷെ ഒതുക്കി കെട്ടിയിരിക്കുന്നു. നിര്മ മുക്കിയ ചന നൂലുകള്‍ തൂക്കി പല നിറങ്ങളിലുള്ള തോരണങ്ങളാക്കിയിരിക്കുന്നു.

 

അയാളുടെ വീടിന്‍റെ മൂന്നു ജനലുകളെയും അഭിമുഖീകരിച്ചു കൊണ്ടാണ് സ്റ്റേജ് ഒരുക്കിയിരുന്നത്. ഒരു കോണില്‍. അതിന്‍റെ പിന്നില്‍ തുണികള്‍ കൊണ്ട് മറച്ചിരുന്നു.  വഴി കുറെ കൂടി വീതിയും വൃത്തിയും തോന്നിച്ചു. അപ്പോള്‍ അത് കൊണ്ടാണ് രാവിലെ മൈതാനത്തിനു കുറുകെ റിക്ഷ ഓടിക്കാതിരുന്നത്. അയാള്‍ക്ക് അക്കാര്യം മനസ്സിലായതില്‍ സ്വയം അഭിനന്ദിച്ചു. വളവു തിരിഞ്ഞപ്പോള്‍ അയാള്‍ ആ പരിചിതമായ മല്‍മല്‍ തുണിയുടെ തുമ്പ് കണ്ടു...  ദുര്‍ഗാ പ്രതിമ പൊതിഞ്ഞ മല്‍മല്‍ തുണി.

ദുര്‍ഗാ പ്രതിമ ഇതാ ഈ സ്റ്റേജില്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്......

 

എല്ലാ വിധ സന്തോഷങ്ങളും നിറഞ്ഞു കവിഞ്ഞു തുളുമ്പി നില്‍ക്കുന്ന ആ നേരത്ത് തന്നെ റിക്ഷയില്‍ നിന്നും ഇറങ്ങി. പതിവിനു വിപരീതമായി ആള്‍ക്കൂട്ടം കണ്ടത് കൊണ്ട് അച്ചാച്ചനും അമ്മൂമ്മയും ഗേറ്റിനു വെളിയിലും ഷെഡിന് മുന്നിലുമായാണ് നിന്നിരുന്നത്.  

യൂണിഫോം മാറാനായി വീട്ടിലേക്ക് ഓടുമ്പോള്‍ രണ്ടാമത്തെ ജനലിന്റെ തുറന്നിട്ട പാളികളില്‍ നിന്നും

“ഓയ് “ എന്ന വിളി കേട്ടൂ ...

ലൊക്കി .... അവനെ കാണാറെ ഇല്ലല്ലോ .

എന്ന് മനസ്സില്‍ കരുതി വീട്ടിലേക്ക് പാഞ്ഞു ...

 

 

അഭിപ്രായങ്ങളൊന്നുമില്ല: